Select Your Language

Notifications

webdunia
webdunia
webdunia
webdunia

കിഴക്ക് അല്ലെങ്കില്‍ വടക്ക് ദിക്കിന് അഭിമുഖമായ വീടാണോ ? എങ്കില്‍ ഐശ്വര്യ ദേവത തേടിവരും !

വാസ്തു ശാസ്ത്രവും വീടിന്റെ ഐശ്വര്യവും പരസ്പര പൂരകങ്ങൾ

കിഴക്ക് അല്ലെങ്കില്‍ വടക്ക് ദിക്കിന് അഭിമുഖമായ വീടാണോ ? എങ്കില്‍ ഐശ്വര്യ ദേവത തേടിവരും !
, ചൊവ്വ, 6 ജൂണ്‍ 2017 (14:01 IST)
പുരാതന കാലം മുതല്‍ക്കുതന്നെ വീട് പണിയുമായി ബന്ധപ്പെട്ട് കേള്‍ക്കുന്ന ഒരു പദമാണ് വാസ്തു ശാസ്ത്രം. നമ്മള്‍ താമസിക്കാന്‍ ഉദ്ദേശിക്കുന്ന വീട് പഞ്ച ഭൂതങ്ങളുടെ അനുഗ്രഹ പ്രകാരം നിര്‍മ്മിക്കുക എന്നതാണ് പ്രധാനമായും വസ്തു ശാസ്ത്രം കൊണ്ട് അര്‍ത്ഥമാക്കുന്നത്. വാസ്തു ശാസ്ത്രം പറയുന്നത് ഏത് രീതിയിലുള്ള വീടിനെ കുറിച്ചാണ് എല്ലെങ്കില്‍ വീട് വയ്ക്കാനുള്ള ഭൂമി എങ്ങനെയായിരിക്കണം എന്നിങ്ങനെയുള്ള സംശയങ്ങള്‍ സാധാരണയാണ്. ഈ ചോദ്യങ്ങള്‍ക്കെല്ലാമുള്ള ലളിതമായ ഉത്തരങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.
 
വീട് വയ്ക്കാനുള്ള പ്ലോട്ട് തന്നെയാണ് പ്രധാനം. സമചതുരത്തിലുള്ള പ്ലോട്ടുകളാണ് വീട് വയ്ക്കാന്‍ ഉത്തമമെന്നാണ് വാസ്തു പറയുന്നത്. പ്ലോട്ടിന്‍റെ ഓരോ വശവും അതാത് ദിക്കിനെ ശരിയായ രീതിയില്‍ അഭിമുഖീകരിക്കുന്നു എങ്കില്‍ അത്യുത്തമമാണെന്നും പറയുന്നു. സ്ഥലത്തിന് പടിഞ്ഞാറു നിന്ന് കിഴക്കോട്ട് അല്പം ചരിവുള്ളതാണെങ്കില്‍ അതും ശുഭമാണ്. വീടിന്‍റെ വലുപ്പം 1:1 എന്ന അനുപാതത്തില്‍ ആയിരിക്കണമെന്നാണ് വാസ്തു വിദഗ്ധര്‍ പറയുന്നത്. അതായത്, നീളവും വീതിയും സമാസമം. ഒരിക്കലും ഈ അനുപാതം 1:2 ല്‍ കവിയുകയുമരുത്.
 
വീട് ഏത് ദിക്കിന് അഭിമുഖമായിരിക്കണം എന്നും വാസ്തു ശാസ്ത്രത്തില്‍ പറയുന്നുണ്ട്. കിഴക്ക് അല്ലെങ്കില്‍ വടക്ക് ദിക്കിന് അഭിമുഖമായാണ് വീടെങ്കില്‍ അവിടെ ഐശ്വര്യം ഉണ്ടാകുമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. വാസ്തു വിദഗ്ദരുടെ അഭിപ്രായം അറിഞ്ഞായിരിക്കണം വീടിന്‍റെ പ്രധാന വാതില്‍ വക്കേണ്ടത്. വീടിന്റെ വാതിലുകളുടെയും ജനാലകളുടെയും എണ്ണം എപ്പോഴും ഇരട്ട സംഖ്യ ആയിരിക്കേണ്ടത് വളരെ നല്ല കാര്യമാണെന്നും വാസ്തു ശാസ്ത്രകാരന്‍‌മാര്‍ പറയുന്നു.
 
വീടിന്‍റെ നിര്‍മ്മിതിയില്‍ ഉണ്ടായ പിഴവുകള്‍ക്ക് പരിഹാരങ്ങളും ലഭ്യമാണ്. ഇതിനായി വിദഗ്ധരുടെ ഉപദേശങ്ങള്‍ അനുസരിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയോ വാസ്തു യന്ത്രങ്ങള്‍ സ്ഥാപിക്കുകയോ ചെയ്താല്‍ മതി. വാസ്തു ശാസ്ത്ര വിധിപ്രകാരം ഗൃഹ നിര്‍മ്മാണം നടത്തുന്നതിലൂടെ താമസക്കാരുടെ ഊര്‍ജ്ജ നിലയും പ്രാപഞ്ചിക ഊര്‍ജ്ജവും തമ്മിലുള്ള സമരസമാണ് സൃഷ്ടിക്കപ്പെടുന്നത്. ഇതിലൂടെ, താമസക്കാരില്‍ ആരോഗ്യകരമായ ഊര്‍ജ്ജം നിറയാനും അതുവഴി ജീവിതത്തില്‍ വിജയവും സമാധാനവും ഉണ്ടാവാനും കാരണമാവുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീടിന്റെ പ്രധാന വാതിലില്‍ നിന്നാല്‍ കാണുന്ന വിധത്തിലാണോ അടുക്കള ? സൂക്ഷിക്കണം... പ്രശ്നമാണ് !