Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുടുംബത്തില്‍ ഐശ്വര്യം കടന്നു വരണോ ?; ഇക്കാര്യങ്ങള്‍ പതിവാക്കുക

കുടുംബത്തില്‍ ഐശ്വര്യം കടന്നു വരണോ ?; ഇക്കാര്യങ്ങള്‍ പതിവാക്കുക

കുടുംബത്തില്‍ ഐശ്വര്യം കടന്നു വരണോ ?; ഇക്കാര്യങ്ങള്‍ പതിവാക്കുക
, വ്യാഴം, 21 ജൂണ്‍ 2018 (19:01 IST)
നിരവധി പ്രതിവിധികള്‍ ചെയ്‌തിട്ടും വീട്ടില്‍ ഐശ്വര്യം കടന്നു വരുന്നില്ലെന്ന പരാതി ഭൂരിഭാഗം പേരിലുമുണ്ട്. വാസ്‌തു കൃത്യമായി നോക്കിയാല്‍ പോലും ചിലര്‍ക്ക് ഇത്തരത്തിലുള്ള പരാതികള്‍ ഉണ്ടാകും. ഇതിനു പ്രതിവിധിയായി പല കാര്യങ്ങളുണ്ടെന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

ഹൈന്ദവ വിശ്വാസ പ്രകാരം രാവിലെയും വൈകിട്ടും വിളക്ക് തെളിച്ച ശേഷം ദേവീ പ്രീതികരമായ മന്ത്രങ്ങൾ ജപിക്കുന്നത് കുടുംബൈശ്വര്യത്തിനു കാരണമാകും. കുട്ടികളും സ്‌ത്രീകളും ഇത് ശീലമാക്കുകയും പുരുഷന്മാര്‍ ഇവര്‍ക്കൊപ്പം ചേരുകയും ചെയ്യണം.

ദേവീ പ്രീതിയാൽ കുടുംബത്തിൽ ശാന്തിയും സമാധാനവും ഐക്യവും നിലനിൽക്കുമെന്നുള്ളത് അനുഭവസ്ഥമാണ്. അതിനാല്‍ ദേവീയെ മനസ്സിൽ ധ്യാനിച്ച് സ്‌ത്രീകള്‍ നെറ്റിയിലും സീമന്തരേഖയിലും കുങ്കുമം ധരിക്കാവുന്നതാണ്.

ക്രൈസ്‌തവ വിശ്വാസം പിന്തുടരുന്നവര്‍ക്കും ഇത് പിന്തുടരാവുന്നതാണ്. വീടുകളില്‍ സന്ധ്യാപ്രാര്‍ഥന കൃത്യമായി തുടര്‍ന്നാല്‍ ഐശ്വര്യം വന്നു ചേരും. വീടുകളില്‍ നെഗറ്റീവ് ഏനര്‍ജി തോന്നിപ്പിക്കുന്ന വസ്‌തുക്കള്‍ സൂക്ഷിക്കാതിരിക്കുന്നതും നല്ലതാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിങ്ങളുടെ പ്രണയത്തിൽ ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ടോ? എങ്കിൽ അറിഞ്ഞോളൂ, ഇതാണ് കാരണം