Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗൃഹത്തില്‍ സ്ഥാനം തെറ്റിയ വാതിലുകളുണ്ടോ ? ഉറപ്പിച്ചോളൂ... സമ്പത്ത് ക്ഷയിക്കും !

ഗൃഹത്തില്‍ സ്ഥാനം തെറ്റിയ വാതിലുകളുണ്ടോ ? ഉറപ്പിച്ചോളൂ... സമ്പത്ത് ക്ഷയിക്കും !
, തിങ്കള്‍, 31 ജൂലൈ 2017 (17:53 IST)
പുതിയ വീട്ടില്‍ താമസമാക്കിയ ശേഷം രോഗമൊഴിഞ്ഞിട്ട് നേരമില്ല, പുതിയ വീട്ടില്‍ താമസം തുടങ്ങിയ ശേഷം സമ്പാദിക്കുന്ന ധനം മുഴുവന്‍ ചിലവായി പോകുന്നു... ചില ആളുകള്‍ പറയുന്ന വാക്കുകളാണ് ഇത്. എന്നാല്‍ എന്തുകൊണ്ടാണ് അവര്‍ ഇങ്ങനെ പറയുന്നതെന്ന് ആരും ചിന്തിക്കാറില്ല. എന്നാല്‍ അറിഞ്ഞോളൂ... പുതുതായി നിര്‍മ്മിച്ചതോ അല്ലെങ്കില്‍ വാങ്ങിച്ചതോ ആയ വീടാണ് അവിടുത്തെ വില്ലന്‍.
 
വാങ്ങിയതോ, നിര്‍മ്മിച്ചതോ ആയ വീട്ടില്‍ താമസം തുടങ്ങിയത് മുതലാണെന്ന് പറയപ്പെടുന്നത് കൊണ്ടുതന്നെ മനസ്സിലാക്കാം, ആ പറഞ്ഞ വീട്ടില്‍ താമസിയ്ക്കുന്ന ആളെ ദോഷകരമായ സ്വാധീനിക്കുന്ന എന്തോ ഒരു നിര്‍മ്മിതി അവിടെ ഉണ്ടെന്ന്. അതുപോലെ നിലവിലുളള വീട്ടില്‍ ശാസ്ത്രം അനുവദിക്കുന്നത് പ്രകാരമല്ലാത്ത നിര്‍മ്മിതികള്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടിട്ടുള്ളതിനാലും ഈ വീട്ടില്‍ താമസം ഉളള ആളുകളെ അത് ദോഷമായി സ്വാധീനിക്കപ്പെട്ടേക്കും.
 
ഗൃഹത്തിന്റെ പ്രധാന വാതിലിന് നേരെയുളള തടസങ്ങള്‍, സ്ഥാനം തെറ്റിയ വാതിലുകള്‍, ജനാലകള്‍, കിണറുകള്‍ എന്നിവയെല്ലാം നിത്യരോഗ കാരണങ്ങളായാണ് ആചാര്യന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്. വീടിന്റെ അഗ്നികോണില്‍ ജലസാമീപ്യം വന്നതുകൊണ്ട് മാത്രം രോഗികളായി ജീവിക്കുന്ന വീട്ടമ്മമാര്‍ ധാരാളമുള്ള നാടാണ് നമ്മുടേത്‍. അതുകൊണ്ടുതന്നെ ജ്യോതിഷം, വാസ്തുശാസ്ത്രം എന്നിവയെല്ലാം നമ്മുടെ നന്മയ്ക്കായി ദോഷപരിഹാരങ്ങള്‍ക്കായി ഉളള ശാസ്ത്രങ്ങളാണ്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീടിന്റെ തറയേക്കാള്‍ ഉയരത്തിലാണോ തുളസിത്തറ നില്‍ക്കുന്നത് ? സൂക്ഷിക്കണം... ദോഷമാണ് !