Select Your Language

Notifications

webdunia
webdunia
webdunia
webdunia

തൊഴില്‍ മേഖലയില്‍ ഒരു പുരോഗതിയും ഉണ്ടാകുന്നില്ലേ ? ഇതാ അതിനായുള്ള ചില 'രഹസ്യ'വഴികൾ !

തൊഴിൽ വിജയത്തിനായി ചില 'രഹസ്യ'വഴികൾ

തൊഴില്‍ മേഖലയില്‍ ഒരു പുരോഗതിയും ഉണ്ടാകുന്നില്ലേ ? ഇതാ അതിനായുള്ള ചില 'രഹസ്യ'വഴികൾ !
, വെള്ളി, 9 ജൂണ്‍ 2017 (11:53 IST)
പ്രകൃതിയും നിര്‍മ്മിതിയും തമ്മിലുള്ള സന്തുലനം ഉറപ്പാക്കുന്നിടത്താണ് വാസ്തുവിന്‍റെ പ്രാധാന്യം. നിര്‍മ്മിതികളില്‍ പറ്റുന്ന അപാകതകളും മറ്റും വാസ്തു യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ പരിഹരിക്കാനാവുമെന്നാണ് വിശ്വാസം. സമൃദ്ധിയുടെ ഒഴുക്കിനെ സുഗമമാക്കാന്‍ സഹായിക്കുന്ന വാസ്തു യന്ത്രമാണ് കുബേര യന്ത്രം എന്നും വിശ്വാസമുണ്ട്.
 
വീട്ടിലെ കിടപ്പറ വടക്കുഭാഗത്താണെങ്കില്‍ അവിടെ ഒരു ആമയുടെ ലോഹമാതൃക വെക്കുന്നത് തൊഴിൽ മേഖലകളില്‍ വർദ്ധിച്ച തോതിൽ പുരോഗതിയുണ്ടാകുന്നതിന് സഹായകമാകുമെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. ശക്തിയുടെയും വേഗതയുടെയും പ്രതീകമായാണ് ഓടുന്ന കുതിരകളെ കണക്കാക്കുന്നത്. മത്സരസ്വഭാവമുള്ള ജോലി ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍ വീട്ടിലേക്കോ ഓഫീസിലേക്കോ കുതിരകൾ ഓടി വരുന്ന തരത്തിലുള്ള ചിത്രമോ ബിംബങ്ങളോ വയ്ക്കുന്നതും ഉത്തമമാണ്.     
 
ഒരു ജോടി വെള്ളക്കുതിരയെ വാങ്ങി തൊഴിൽ സ്ഥാപനത്തിലെ ഓഫിസ് ടേബിളിൽ വക്കുന്നതും നല്ലതാണ്. കൂടാതെ എട്ട് ചെറുകുതിരകൾ ഓടുന്നത് വീടിന്റെ തെക്കുദിക്കിലോ തൊഴില്‍ സ്ഥാപനത്തിലോ സ്ഥാപിക്കുക. ഇത് അഷ്ടഐശ്വര്യങ്ങൾ നൽകി ജീവിതത്തില്‍ എല്ലാ വിജയങ്ങളും കൊണ്ടുവരാന്‍ സഹായിക്കും. അതുപോലെ വീടിലോ തൊഴിൽ സ്ഥാപനത്തിലോ തെക്കു ദിക്കിലായി ഒരു ചുവപ്പ് നിറത്തിലുള്ള ലൈറ്റ് സ്ഥാപിക്കുന്നതും നല്ലതാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീടിനുള്ളില്‍ ഏതെല്ലാം ചിത്രങ്ങള്‍ വയ്ക്കാം ? ക്ലോക്ക് എവിടെയാണ് തൂക്കേണ്ടത്? - അറിയാം ചില കാര്യങ്ങള്‍