Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീടിന്റെ ഐശ്വര്യത്തിന് കുളിമുറിയുടെ സ്ഥാനം മാത്രമല്ല, വാഷ്ബേസിന്റെ സ്ഥാനവും നിര്‍ണായകം !

കുളിമുറിയുടെ സ്ഥാനം ചെറിയ കാര്യമല്ല

വീടിന്റെ ഐശ്വര്യത്തിന് കുളിമുറിയുടെ സ്ഥാനം മാത്രമല്ല, വാഷ്ബേസിന്റെ സ്ഥാനവും നിര്‍ണായകം !
, ബുധന്‍, 5 ജൂലൈ 2017 (14:18 IST)
ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു വീട് പണിയുമ്പോള്‍ സമ്മര്‍ദ്ദങ്ങള്‍ക്കൊപ്പം സംശയങ്ങളും തീരില്ല. മിക്ക  കാര്യങ്ങളിലും സംശയം നമ്മളെ വേട്ടയാടുന്നുണ്ടാകും. വീടിന്റെ ദര്‍ശനം, കിടപ്പുമുറി, അടുക്കള എന്നിവ പ്രധാന കാര്യമാണ്. ഈ മൂന്ന് കാര്യത്തില്‍ ആരും വിട്ടുവീഴ്‌ച നടത്താറില്ലെങ്കിലും നിസാരമെന്ന് തോന്നുന്ന പല കാര്യങ്ങളിലും അവഗണിക്കെപ്പെടുന്നത് പതിവാണ്.
 
അടുക്കളയ്ക്കൊപ്പം തന്നെ പ്രധാനമായ ഒന്നാണ് വീട്ടിലെ കുളിമുറിയുടെ സ്ഥാനം. ശാസ്ത്രം അനുസരിച്ച് കുളിമുറി വീടിന്റെ കിഴക്ക് ഭാഗത്തും വടക്ക് ഭാഗത്തും ആകാമെങ്കിലും അറ്റാച്ച്ട് ബാത്ത് റൂമുകള്‍ കിടപ്പുമുറിയുടെ കിഴക്കു ഭാഗത്തോ വടക്കു ഭാഗത്തായിട്ടാണ് നിര്‍മിക്കേണ്ടത്. വീടുകളില്‍ കൂടുതല്‍ സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത് നല്ലതാണെങ്കിലും കിഴക്കു ഭാഗത്തു നിന്നുള്ള സൂര്യ കിരണങ്ങള്‍ ഏല്‍ക്കുന്ന രീതിയിലാണ് കുളിമുറികള്‍ നിര്‍മ്മിക്കേണ്ടത്.
 
വീടിന്റെ വടക്ക് കിഴക്ക് ഭാഗത്തായി കുളിമുറിയും കക്കൂസും വരുന്നത് തീരെ നന്നായിരിക്കില്ല. കുളിമുറിയില്‍ നിന്നുമുള്ള മലിനജലം വടക്കു കിഴക്ക് മൂല വഴിയാകണം ഒഴുക്കിക്കളയേണ്ടത്. ഇത് വീടില്‍ നിന്ന് കൃത്യമായ ദൂരം പാലിക്കുന്ന രീതിയില്‍ ഒഴുക്കി കളയണം.
 
തെക്കോ, പടിഞ്ഞാറോ ദിശയിലാണ് വെന്റിലേഷനെങ്കില്‍ അത് ശുഭാകരമാവില്ലെങ്കിലും ബാത്ത് ടബ്, പൈപ്പ്, വാഷ് ബേസിന്‍ തുടങ്ങിയവ കുളിമുറിയുടെ വടക്ക്, കിഴക്ക് ഭാഗങ്ങളിലോ വടക്കുകിഴക്ക് ഭാഗത്തോ ആയിരിക്കണം. പ്രപഞ്ചത്തില്‍ നിന്നും പ്രസരിക്കുന്ന വിവിധ തരംഗങ്ങള്‍ വീട്ടില്‍ ഉള്ളവരെ എങ്ങനെ സ്വാധീനിക്കും എന്ന് മനസ്സിലാക്കിയാണ് വാസ്തുവിലെ ഈ നിയമങ്ങളെല്ലാം തയ്യാറാക്കിയിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈശ്വരപ്രീതി കാംക്ഷിച്ച് സമര്‍പ്പിക്കുന്ന ഉപഹാരമാണോ വഴിപാട് ? അറിയണം ചില കാര്യങ്ങള്‍ !