Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇഞ്ചി തൈര്‌

പാചകം
, ചൊവ്വ, 7 മെയ് 2013 (17:26 IST)
നല്ല ചൂടുകാലത്ത് കഴിക്കാനും ചോറിനൊപ്പം കൂട്ടാനും ഒരുഗ്രന്‍ വിഭവമാണ് ഇഞ്ചി തൈര്. ഒന്നു പരീക്ഷിച്ചുനോക്കൂ.

ചേര്‍ക്കേണ്ട ഇനങ്ങള്‍

ഇഞ്ചി - ഒരു കഷണം
പച്ച മുളക്‌ - രണ്ട്‌
തൈര്‌ - ഒരു കപ്പ്‌

പാകം ചെയ്യേണ്ട വിധം

പച്ചമുളക്‌ ചെറുതായി മുറിക്കുക. അതിനു ശേഷം ഇഞ്ചി ചെറിയ കഷണങ്ങളായി മുറിക്കുക. ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്ത്‌ ചതച്ചെടുത്ത്‌ തൈരില്‍ നന്നായി ഇളക്കി വയ്ക്കുക.

Share this Story:

Follow Webdunia malayalam