Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉപ്പുമാങ്ങ

പാചകം
, ബുധന്‍, 19 ജൂണ്‍ 2013 (17:59 IST)
ഉപ്പുമാങ്ങ കൂട്ടാനിഷ്‌ടമില്ലാത്തവന്‍ മലയാളിയായിരിക്കില്ല. ഉപ്പുമാങ്ങയുടെ പഴയ രുചി യാന്ത്രിക ലോകത്തില്‍ നഷ്‌ടമായെന്ന്‌ പരിതപിക്കുന്നവരുണ്ട്‌. പരമ്പരാഗതമായ ഉപ്പുമാങ്ങയുടെ രുചി അറിയണമെങ്കില്‍ ഈ കൂട്ടൊന്നു പരീക്ഷിക്കു..

ചേര്‍ക്കേണ്ട ഇനങ്ങള്‍

നാടന്‍ മാങ്ങ - 50
കല്ലുപ്പ്‌ - അര നാഴി
തിളപ്പിച്ചാറിയ വെള്ളം - പാകത്തിന്‌

പാകം ചെയ്യേണ്ട വിധം

മാങ്ങകള്‍ വൃത്തിയായി കഴുകി എടുക്കുക. കേടുള്ളതോ പൊട്ടിയതോ ആയ മാങ്ങകള്‍ ഉപയോഗിക്കരുത്‌. കൂട്‌ കൂട്ടിയ മാങ്ങകള്‍ തെരഞ്ഞെടുക്കാം. ചൂടാക്കി തണുപ്പിച്ച വെള്ളമാണ്‌ ഉപ്പുമാങ്ങയിടാന്‍ ഉത്തമം. ഭരണിയില്‍ മാങ്ങ, കല്ലുപ്പ്‌ എന്ന രീതിയില്‍ ഇടവിട്ട്‌ വെള്ളവും ചേര്‍ത്ത്‌ അടച്ച്‌ ഭദ്രമായി വയ്ക്കണം. ഉപ്പ്‌ ഇനിയും വേണമെന്ന്‌ തോന്നിയാല്‍ കുറച്ച്‌ കൂടെ ചേര്‍ക്കാം. .

Share this Story:

Follow Webdunia malayalam