ഊണിന് നല്ല ഒഴിച്ചുകറിയുണ്ടെകില്‍ ഭക്ഷണം കഴിക്കാന്‍ ഒരു പ്രത്യേക സുഖമുണ്ട്. ആ സുഖം അനുഭവിക്കണമെങ്കില്‍ ഇത്തവണ ഉഴുന്ന്‌പരിപ്പ് കറി പരീക്ഷിക്കാം.
ചേര്‍ക്കേണ്ട സാധനങ്ങള്‍
ഉഴുന്നുപരിപ്പ് - 1 കിലോ
വെളുത്തുള്ളി - 10 അല്ലി
പച്ചമുളക് - 5 എണ്ണം
മഞ്ഞള്‍ - 1 സ്പൂണ്‍
ജീരകം - 1 സ്പൂണ്‍
നെയ്യ് - 50 ഗ്രാം
ഉപ്പ് - പാകത്തിന്
പാചകം ചെയ്യുന്ന വിധം
ഉഴുന്നുപരിപ്പ് നല്ലവണ്ണം കുതിര്‍ത്ത് വെള്ളം തോരാന്‍ വയ്ക്കുക. ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച് തിളക്കുമ്പോള്‍ വെള്ളുത്തുള്ളിയും പച്ചമുളകും അരിഞ്ഞിട്ട് മഞ്ഞളും ജീരകവും ചേര്‍ത്ത് കടുക് താളിക്കുക. പരിപ്പ് ചേര്‍ത്ത് 15 മിനിറ്റ് ഇളക്കുക. വെള്ളം തളിച്ച് നല്ലവണ്ണം അടച്ചുമൂടി ചെറിയ തീയില്‍ വേവിക്കുക. പാകത്തിന് ഉപ്പും ചേര്‍ത്തിളക്കി ഉപയോഗിക്കുക.