പ്രഭാത ഭക്ഷണത്തിനോ നാലുമണി നേരത്തോ.. ഇനി ഇടക്കൊന്നു കൊറിക്കാനോ എന്തിനുമാകാം..ഇതാ ചട്ണി സാന്ഡ്വിച്ച് ...
ചേര്‍ക്കേണ്ട ഇനങ്ങള്‍
തേങ്ങാ തിരുമിയത് - രണ്ട് കപ്പ്
റൊട്ടി - രണ്ട് പായ്ക്കറ്റ്
വെണ്ണ - രണ്ട് സ്പൂണ്‍
പച്ചമുളക് - 4 എണ്ണം
ഇഞ്ചി - ഒരു കഷണം
ഉപ്പ് - ആവശ്യത്തിന്
ചെറുനാരങ്ങ നീര് - കുറച്ച്
പാകം ചെയ്യേണ്ട വിധം
തേങ്ങയും ഇഞ്ചിയും പച്ചമുളകും ഉപ്പും അരച്ച് ആദ്യം ചട്ണി പരുവത്തിലാക്കുക. അതിനുശേഷം ചട്ണി വെണ്ണയില്‍ ചേര്‍ക്കുക. റൊട്ടിയെടുത്ത് അതിന്റെ ഒരു വശത്ത് ഈ ചട്ണി പുരട്ടി വേറൊരു റൊട്ടി അതിനോട്ചേര്ത്ത് വക്കുക. ചട്ണി സാന്ഡ്വിച്ച് റെഡി.