Select Your Language

Notifications

webdunia
webdunia
webdunia
webdunia

വെളുത്തുള്ളി തൊലി കളയാൻ ഇനി ഒരുപാട് ബുദ്ധിമുട്ടേണ്ട, സമയം ലാഭിക്കുന്ന എളുപ്പ മാർഗങ്ങൾ!

Garlic

അഭിറാം മനോഹർ

, ഞായര്‍, 8 ജൂണ്‍ 2025 (19:44 IST)
നമ്മള്‍ ഉണ്ടാക്കുന്ന ഒട്ടേറെ വിഭവങ്ങളില്‍ ആവശ്യമായ ഒന്നാണ് വെളുത്തുള്ളി. പല കറികളിലും രുചിക്കും മണത്തിനുമെല്ലാം വെളുത്തുള്ളി നമ്മള്‍ ചേര്‍ക്കാറുണ്ട്. ഒട്ടേറെ ആരോഗ്യഗുണങ്ങളും വെളുത്തുള്ളിക്കുണ്ട്. എന്നാല്‍ വെളുത്തുള്ളി വൃത്തിയാക്കുക എന്നത്  ഒരു ബുദ്ധിമുട്ടേറിയ കാര്യമാണ്‍. ചെറിയ വെളുത്തുള്ളികള്‍ വൃത്തിയാക്കാന്‍ ഒട്ടേറെ സമയം നഷ്ടമാകുന്നു. എന്നാല്‍ ചില ടിപ്‌സുകള്‍ ഉപയോഗിച്ചാല്‍ ഈ പണി എളുപ്പമുള്ളതായി മാറും.
 
വെളുത്തുള്ളി വൃത്തിയാക്കാനുള്ള ടിപ്പ്‌സ്
 
 ചൂടുവെള്ളത്തില്‍ കുതിര്‍ക്കുക
 
വെളുത്തുള്ളിയെ 5 മിനിറ്റ് ചൂടുവെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കു. ഇതോടെ തൊലി സ്വാഭാവികമായി ഇളകിമാറും. തുടര്‍ന്നുള്ള വൃത്തിയാക്കല്‍ വളരെ ലളിതമാകും.
 
തല ഒടിച്ച് എടുത്തശേഷം തൊലി കളയുക
 
വെളുത്തുള്ളിയുടെ തല ഒടിച്ച് എടുക്കുക, പിന്നെ അതിനുശേഷം തൊലി കളയുക.തൊലി എളുപ്പം കളയാന്‍ ഇത് സഹായിക്കും
 
 ഷേക്ക് ചെയ്യല്‍ ടെക്നിക്
 
ഒരു അടപ്പുള്ള പാത്രത്തിലോ ബോട്ടിലിലോ വെളുത്തുള്ളി ഇട്ട് നന്നായി ഷേക്ക് ചെയ്യുക. 10-15 സെക്കന്റ് ശക്തിയായി കുലുക്കിയാല്‍ തൊലി നീങ്ങിമാറും
 
 ഫ്രിഡ്ജ് ട്രിക്ക്
 
വെളുത്തുള്ളിയെ കുറച്ച് നേരം ഫ്രിഡ്ജിലോ ഫ്രീസറിലോ വെക്കുക. തണുപ്പിന്റെ സ്വാധീനത്തില്‍ തൊലി എളുപ്പത്തില്‍ നീങ്ങും
 
 ഉപ്പ് ചേര്‍ത്ത് ചതയ്ക്കുക
 
കുറച്ച് ഉപ്പ് ചേര്‍ത്ത് ചതച്ചാല്‍ വെളുത്തുള്ളി കയ്യില്‍ ഒട്ടുന്ന പ്രശ്‌നം കുറയുന്നു. ഇത് കയ്യിലെ വഴുവഴുപ്പ് പോകാന്‍ എളുപ്പമാക്കുന്നു.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഏറ്റവും മോശം ഭക്ഷണമാണ് ബിസ്‌കറ്റ്; ഇക്കാര്യങ്ങള്‍ അറിയണം