പുട്ടിന് കടലക്കറിയല്ലേ ബെസ്റ്റ്? ഒന്നുണ്ടാക്കി നോക്കിയാലോ...

ചിപ്പി പീലിപ്പോസ്
വെള്ളി, 21 ഫെബ്രുവരി 2020 (13:19 IST)
പുട്ടും കടലയും മലയാളികളുടെ ഏറ്റവും പ്രിയപ്പട്ട കോമ്പിനേഷനുകളിലൊന്നാണ്. പുട്ടും നല്ല ചൂടു കടലക്കറിയും കൂട്ടി കഴിക്കൊന്നതൊന്ന് ആലോചിച്ച് നോക്കൂ.... ആഹാ... കടലക്കറിയുണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
 
ആവശ്യമായ സാധനങ്ങള്‍:
 
ഉണങ്ങിയ കടല 1/2 കിലോ
ചെറുനാരങ്ങ 1
പച്ചമുളക്‌ 8 എണ്ണം
മല്ലിയില 2 പിടി
ഇഞ്ചി 2 കഷണം
മുളകുപൊടി 2 സ്പൂണ്‍
മസാല 1 സ്പൂണ്‍
പൊടിച്ച ജീരകം 1 സ്പൂണ്‍
ഉപ്പ്‌ പാകത്തിന്‌
 
പാചകം ചെയ്യുന്ന വിധം:
 
കടല ഉപ്പ്‌ ചേര്‍ത്ത്‌ നാല്‌ മണിക്കൂര്‍ വെള്ളത്തിലിട്ട്‌ കുതിര്‍ക്കുക. അതില്‍ വെള്ളം ചേര്‍ത്ത്‌ വേവിക്കുക. നാരങ്ങാ പിഴിഞ്ഞ്‌ നീരൊഴിച്ച്‌ ആവശ്യത്തിന്‌ ഉപ്പ്‌ ചേര്‍ക്കുക. ഇഞ്ചിയും പച്ചമുളകും ചെറുതായി അരിഞ്ഞ്‌ കുറച്ച്‌ എണ്ണയില്‍ വഴറ്റി മല്ലിയിലയും മുളകുപൊടിയും മസാലപ്പൊടിയും ജീരകപ്പൊടിയും ചേര്‍ത്തിളക്കുക. ചീനച്ചട്ടിയില്‍ കുറച്ച്‌ എണ്ണ ഒഴിച്ച്‌ കടുകും കറിവേപ്പിലയും വറ്റല്‍മുളകും ചേര്‍ത്ത്‌ താളിച്ച്‌ അതിലൊഴിച്ച്‌ ഇളക്കി ഉപയോഗിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

വിജയ് ദേവരകൊണ്ട - രശ്മിക മന്ദാന വിവാഹം ഉടൻ; ക്ഷണക്കത്ത് പുറത്ത്

ഇന്ത്യ AI ഇംപാക്ട് സമിറ്റിൽ ജിയോയുടെ AI പവലിയൻ സന്ദർശിച്ച് പ്രധാനമന്ത്രി, എ ഐ എല്ലാവരിലും എത്തിക്കുക ലക്ഷ്യമെന്ന് റിലയൻസ്

പോലീസിനുനേരെ വിസര്‍ജ്യം എറിയുമെന്ന് ഭീഷണി; സ്വര്‍ണ്ണമാല വിഴുങ്ങിയ സ്ത്രീ തൊണ്ടി മുതല്‍ കക്കൂസ് ക്ലോസറ്റില്‍ ഒഴുക്കി കളഞ്ഞു

അമ്മയുടെ മെറ്റേര്‍ണിറ്റി ഫോട്ടോഷൂട്ടിനിടെ മൂന്ന് വയസ്സുകാരന്‍ മുങ്ങിമരിച്ചു

'ദി ലേറ്റ് കുഞ്ഞപ്പ' മനോരമ മാക്സില്‍ റിലീസായി

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ഥിരമായി ഇഞ്ചി പൊടിച്ചാണോ ചായ ഉണ്ടാക്കാറുള്ളത്, പിന്നിലെ അപകടം അറിയാതെ പോകരുത്!

നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് കാലില്‍ വേദനയോ, എന്തുകൊണ്ടാണന്നറിയാമോ?

തലയിലുണ്ടാകുന്ന കാന്‍സറിന്റെ തുടക്കത്തിലെ ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്

വെയ്റ്റ് ട്രയിനിങ് തലച്ചോറിനുള്ള ശസ്ത്രക്രിയയാണ്; ന്യൂറോ സര്‍ജന്റെ വെളിപ്പെടുത്തല്‍

ചൂടുള്ളതോ, തണുത്തതോ; കുളിക്കാന്‍ നല്ലത് ഏതുവെള്ളമാണ്

അടുത്ത ലേഖനം
Show comments