മുരിങ്ങപ്പൂവും മുട്ടയും നല്ല കിടിലൻ കോമ്പിനേഷൻ തന്നെ, ഉണ്ടാക്കുന്ന വിധം

ചിപ്പി പീലിപ്പോസ്
വെള്ളി, 6 ഡിസം‌ബര്‍ 2019 (17:24 IST)
പോഷക സമൃദ്ധിയുടെ കാര്യത്തിലും ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിലും മുരിങ്ങ ഏറെ മുന്നിലാണ്‌. നാവിന്‍റെ രുചി മാത്രമല്ല. ആരോഗ്യവും സംരക്ഷിക്കുമെന്ന്‌ സാരം. മുരിങ്ങ പൂവും മുട്ടയും നല്ല ഒന്നാന്തരം കോമ്പിനേഷൻ ആണ്. ഈ വ്യത്യസ്ത വിഭവം ഒന്നു പരീക്ഷിക്കൂ.
 
ആവശ്യമുള്ള ഇനങ്ങള്‍:
 
മുരിങ്ങപ്പൂ അരിഞ്ഞത്‌ - 2 കപ്പ്‌
ചുവന്നുള്ളി - 1 ടേബിള്‍ സ്‌പൂണ്‍
പച്ചമുളക്‌ - 4 എണ്ണം
മുട്ട - 2 എണ്ണം 
കടുക്‌ - 1 സ്‌പൂണ്‍
ഉഴുന്നുപരിപ്പ്‌ - 1 സ്‌പൂണ്‍ 
കടലപ്പരിപ്പ്‌ - 1 സ്‌പൂണ്‍ 
ഗരം മസാല - 1/4 സ്‌പൂണ്‍
തേങ്ങ ചിരകിയത്‌ - 1 1/2 ടേബിള്‍ സ്‌പൂണ്‍
കറിവേപ്പില - പാകത്തിന്‌ 
എണ്ണ - 1 ടേബിള്‍ സ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
 
പാകം ചെയ്യേണ്ട വിധം:
 
ഒരു പാത്രത്തില്‍ നാലുകപ്പ്‌ വെള്ളം ഒഴിച്ച്‌ അടുപ്പത്ത്‌ വയ്ക്കുക. വെട്ടിത്തിളയ്ക്കുമ്പോള്‍ അരിഞ്ഞുവച്ച മുരിങ്ങപ്പൂവിട്ട് മൂടി വയ്ക്കുക. അഞ്ചു മിനിറ്റ്‌ കഴിഞ്ഞ് ഇറക്കി വെള്ളം വാര്‍ത്തു കളയുക. ചീനച്ചട്ടി അടുപ്പില്‍ വെച്ച്‌ എണ്ണയൊഴിക്കുക. കടുക്‌ ഇട്ട്‌ പൊട്ടുമ്പോള്‍ ഉഴുന്നുപരിപ്പും കടലപ്പരിപ്പും ഇടുക. ഇത്‌ ചുവന്നാല്‍ ചുവന്നുള്ളിയും പച്ചമുളകുമിട്ട്‌ ഇളക്കുക. ഇത്‌ ചുവക്കുമ്പോള്‍ മുട്ട പൊട്ടിച്ച് ഒഴിക്കുക. ശേഷം മസാലയും നാളികേരം ചിരകിയതും ചേര്‍ത്ത്‌ ഇളക്കി മുരിങ്ങപ്പൂ‍വും ചേര്‍ത്ത്‌ യോജിപ്പിക്കുക. വെള്ളം വറ്റുമ്പോള്‍ ഇറക്കിവയ്ക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

4 വർഷം മുൻപുള്ള വിരോധം, ഒൻപതാം ക്ലാസുകാരൻ അനിയനൊപ്പം ചേർന്ന് 14കാരനെ മർദ്ദിച്ചു

സതീശനെത്തി, തരൂരിനെ കണ്ടു, തിരെഞ്ഞെടുപ്പ് പ്രചാരണത്തിന് തരൂർ കോൺഗ്രസിനായി ഇറങ്ങും

ബാറ്റിംഗിൽ ഫ്ളോപ്പായി, വിക്കറ്റ് കീപ്പർ സ്ഥാനവും ഇഷാന്, ലോകകപ്പിൽ സഞ്ജു ബാക്കപ്പ് ഓപ്ഷനിലേക്ക്

സമ്മർ വെക്കേഷൻ തൂക്കാൻ ഇവരെത്തുന്നു; അതിരടി റിലീസ് തീയതി പുറത്ത്

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു കണ്ണിലെ മങ്ങിയ കാഴ്ചയും തലവേദനയും ഒരിക്കലും അവഗണിക്കരുത്, കാരണങ്ങള്‍ ഇതാ

World Cancer Day 2026: സ്തനാർബുദം - നേരത്തെ കണ്ടെത്താം, ജീവൻ രക്ഷിക്കാം

World Cancer Day 2026: ക്യാന്‍സറിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന വസ്തുതകള്‍

ചെറുപ്പക്കാരിലും അപ്പെന്‍ഡിക്‌സ് കാന്‍സര്‍ കൂടുന്നു; ഈ ലക്ഷണങ്ങളെ അവഗണിക്കരുത്

ദിവസവും അഞ്ചുകിലോ മീറ്റര്‍ നടക്കും, പുകവലിയും മദ്യപാനവുമില്ല, ആരോഗ്യകരമായ ഡയറ്റ്; 37കാരന് ഹൃദ്രോഗം വന്നതില്‍ വിശദീകരണവുമായി ഡോക്ടര്‍

അടുത്ത ലേഖനം
Show comments