മുരിങ്ങ പൂവ് തോരൻ കഴിച്ചിട്ടുണ്ടോ? വെറൈറ്റി ടേസ്റ്റ് ആണ്! - ഉണ്ടാക്കുന്ന വിധം

അനു മുരളി
ശനി, 28 മാര്‍ച്ച് 2020 (17:15 IST)
പോഷക സമൃദ്ധിയുടെ കാര്യത്തിലും ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിലും മുരിങ്ങ ഏറെ മുന്നിലാണ്‌. നാവിന്‍റെ രുചി മാത്രമല്ല. ആരോഗ്യവും സംരക്ഷിക്കുമെന്ന്‌ സാരം. ഈ വ്യത്യസ്ത വിഭവം ഒന്നു പരീക്ഷിക്കൂ.
 
ആവശ്യമുള്ള ഇനങ്ങള്‍:
 
മുരിങ്ങപ്പൂ അരിഞ്ഞത്‌ - 2 കപ്പ്‌
ചുവന്നുള്ളി - 1 ടേബിള്‍ സ്‌പൂണ്‍
പച്ചമുളക്‌ - 4 എണ്ണം
കടുക്‌ - 1 സ്‌പൂണ്‍
ഉഴുന്നുപരിപ്പ്‌ - 1 സ്‌പൂണ്‍ 
കടലപ്പരിപ്പ്‌ - 1 സ്‌പൂണ്‍ 
ഗരം മസാല - 1/4 സ്‌പൂണ്‍
തേങ്ങ ചിരകിയത്‌ - 1 1/2 ടേബിള്‍ സ്‌പൂണ്‍
കറിവേപ്പില - പാകത്തിന്‌ 
എണ്ണ - 1 ടേബിള്‍ സ്‌പൂണ്‍
ഉപ്പ്‌ - പാകത്തിന്‌
 
പാകം ചെയ്യേണ്ട വിധം:
 
ഒരു പാത്രത്തില്‍ നാലുകപ്പ്‌ വെള്ളം ഒഴിച്ച്‌ അടുപ്പത്ത്‌ വയ്ക്കുക. വെട്ടിത്തിളയ്ക്കുമ്പോള്‍ അരിഞ്ഞുവച്ച മുരിങ്ങപ്പൂവിട്ട് മൂടി വയ്ക്കുക. അഞ്ചു മിനിറ്റ്‌ കഴിഞ്ഞ് ഇറക്കി വെള്ളം വാര്‍ത്തു കളയുക. ചീനച്ചട്ടി അടുപ്പില്‍ വെച്ച്‌ എണ്ണയൊഴിക്കുക. കടുക്‌ ഇട്ട്‌ പൊട്ടുമ്പോള്‍ ഉഴുന്നുപരിപ്പും കടലപ്പരിപ്പും ഇടുക. ഇത്‌ ചുവന്നാല്‍ ചുവന്നുള്ളിയും പച്ചമുളകുമിട്ട്‌ ഇളക്കുക. ഇത്‌ ചുവക്കുമ്പോള്‍ മസാലയും നാളികേരം ചിരകിയതും ചേര്‍ത്ത്‌ ഇളക്കി മുരിങ്ങപ്പൂ‍വും ചേര്‍ത്ത്‌ യോജിപ്പിക്കുക. വെള്ളം വറ്റുമ്പോള്‍ ഇറക്കിവയ്ക്കുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Kalyani priyadarshan: ലോകയ്ക്ക് ശേഷം സിനിമ മതിയാക്കിയാലോ എന്നാലോചിച്ചു: കല്യാണി പ്രിയദർശൻ

ഈ സിനിമ ഒറ്റയ്ക്ക് കാണരുത്! നിങ്ങള്‍ നിലവിളി നിര്‍ത്തില്ല

Kerala Gold Price: ഇനി തൊട്ടാൽ പൊള്ളും, 87,000 പിന്നിട്ട് സ്വർണവില, ആശങ്കയിൽ മലയാളികൾ

മോശം കാര്യങ്ങൾ സംഭവിക്കും, അഫ്ഗാന് മുന്നറിയിപ്പ് നൽകി ട്രംപ്, നടക്കാൻ പോകുന്നത് സൈനിക നീക്കമോ?

Navratri: നവരാത്രി ആഘോഷങ്ങളിൽ 9 നിറങ്ങൾക്കുള്ള പ്രാധാന്യമെന്ത്?

എല്ലാം കാണുക

ഏറ്റവും പുതിയത്

കുട്ടികള്‍ക്ക് ചുമ സിറപ്പുകള്‍ ആവശ്യമില്ല, അവ സുഖം പ്രാപിക്കുന്നത് വേഗത്തിലാക്കുന്നില്ല; രാജ്യത്തെ പ്രമുഖ ന്യൂറോളജിസ്റ്റ് പറയുന്നത് ഇതാണ്

ഭക്ഷണം കഴിച്ച ഉടനെ ഇരിക്കുന്നത് നിങ്ങളുടെ ഹൃദയത്തെ പുകവലിക്കുന്നതിനേക്കാള്‍ കൂടുതല്‍ മോശമാക്കും!

ഈ മാസങ്ങളിലാണ് നിങ്ങളുടെ മുടി കൂടുതല്‍ കൊഴിയുന്നത്; കാരണം ഇതാണ്

ശിശുക്കളില്‍ 'വിന്റര്‍ കില്ലര്‍' കേസുകള്‍ വര്‍ധിക്കുന്നതായി ഡോക്ടര്‍മാര്‍, മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട പ്രധാന വില്ലന്‍ ചുമ ലക്ഷണങ്ങള്‍

ലോകത്തിൽ ആരോ​ഗ്യത്തിന് ഏറ്റവും ​ഗുണം ചെയ്യുന്ന പഴം!

അടുത്ത ലേഖനം
Show comments