Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്ക്‌ ഡൗൺ; പാൽ വാങ്ങാൻ വീട്ടിൽ നിന്നും ഇറങ്ങിയ യുവാവ് പൊലീസിന്റെ ലാത്തിചാർജിനിടെ മരിച്ചു

ലോക്ക്‌ ഡൗൺ; പാൽ വാങ്ങാൻ വീട്ടിൽ നിന്നും ഇറങ്ങിയ യുവാവ് പൊലീസിന്റെ ലാത്തിചാർജിനിടെ മരിച്ചു

അനു മുരളി

, വ്യാഴം, 26 മാര്‍ച്ച് 2020 (17:38 IST)
കൊവിഡ് 19നെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ലോക്ക് ഡൗണിനിടെ വീട്ടിൽ നിന്നും ഇറങ്ങിയ യുവാവ് പൊലീസിന്റെ ലാത്തിചാർജിനിടെ മരണപ്പെട്ടു. പശ്ചിമബംഗാളിലെ ഹൗറയില്‍ ബുധനാഴ്ചയാണ് സംഭവം. ലാല്‍ സ്വാമി (32) ആണ് മരിച്ചത്. 
 
പാൽ വാങ്ങുന്നതിനായി വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു ലാൽ സ്വാമി. തെരുവിൽ കൂടി നിന്ന ആൾക്കുട്ടത്തെ ഓടിക്കാനായി പൊലീസ് ലാത്തിചാർജ് നടത്തിയ സമയത്താണ് യുവാവ് ഇവിടെ എത്തിയത്. പൊലീസിന്റെ ലാത്തി ചാർജിൽ ലാൽ സ്വാമിയും ഉൾപ്പെടുകയായിരുന്നു.
 
പോലീസ് ഇയാളെയും ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലാല്‍ സ്വാമിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. അതേസമയം, ലാല്‍ സ്വാമി മരിച്ചത് ഹൃദയസ്തംഭനം മൂലമാണെന്നാണ് പോലീസ് പറയുന്നത്. ഇയാള്‍ക്ക് നേരത്തെതന്നെ ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടായിരുന്നെന്നും പോലീസ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അപ്രതീക്ഷിത ലോക്ക്‌ഡൗണിൽ പെട്ടു; ഭക്ഷണം പോലും ഇല്ലാതെ യുവാവ് സഞ്ചരിച്ചത് 135 കിലോ മീറ്റർ