ലുക്കിൽ ബീഫ്, ടെസ്റ്റിൽ സോയ ഫ്രൈ! ഉണ്ടാക്കുന്ന വിധം

അനു മുരളി
വ്യാഴം, 26 മാര്‍ച്ച് 2020 (18:37 IST)
വളരെ എളുപ്പത്തില്‍ പാചകം ചെയ്യാന്‍ സാധിക്കുന്ന രുചികരമായ വിഭവമാണ് സോയാബീന്‍. ചെറിയ കൂട്ടുകള്‍ ഉപയോഗിച്ച് രുചികരമായി ഉണ്ടാക്കിയാല്‍ ഊണിനൊപ്പം ഫ്രൈ ആയി ഉപയോഗിക്കാവുന്ന ഒന്നുകൂടിയാണ് സോയാ അഥവാ വെജിറ്റബിള്‍ മീറ്റ്. സോയ ഫ്രൈ തയാറാക്കുന്നതിനുള്ള ചേരുവകള്‍:-  
 
സോയ രണ്ടാക്കി നുറുക്കിയത്- 3 കപ്പ്.
ചുവന്നുള്ളി നീളത്തിൽ രണ്ടാക്കി നുറുക്കിയത്‌ ഒന്നരക്കപ്പ്.
തേങ്ങ ചിരകിയത് അരക്കപ്പ്.
ഇഞ്ചിയും വെളുത്തുള്ളിയും ചേർത്ത്. അരച്ചത് ഒന്നര ടേബിൾസ്പൂൺ.
മഞ്ഞൾപ്പൊടി- അര ടീസ്പൂൺ.
കുരുമുളക് പൊടി- മുക്കാൽ ടീസ്പൂൺ. മസാലപ്പൊടി- 3 നുള്ള്.
കറിവേപ്പില- 1 തണ്ട്.
വെളിച്ചെണ്ണ- 8 ടേബിൾസ്പൂൺ.
ഉപ്പ് ആവശ്യത്തിന്.
 
സോയ ഫ്രൈ തയാറാക്കുന്നത്:-
 
കഴുകിയെടുത്ത സോയയില്‍ കുറച്ച് ചൂടുവെള്ളമൊഴിച്ച് ഉപ്പിട്ട് വയ്‌ക്കണം. 10 മിനിറ്റ് ശേഷം സോയ പിഴിഞ്ഞെടുത്ത് ചെറിയ കഷണങ്ങളാക്കി മുറിച്ചുവയ്‌ക്കുക.
 
ഫ്രൈ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന പാത്രത്തില്‍ ആവശ്യത്തിന് വെളിച്ചെണ്ണയൊഴിച്ച ശേഷം എണ്ണ ചൂടാകുമ്പോള്‍ അതിലേക്ക് ഇഞ്ചി, വെളുത്തുള്ളി അരച്ചത് ചേര്‍ത്ത് നന്നായി വഴറ്റിയശേഷം അതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്ത് നല്ലതു പോലെ ഇളക്കി യോജിപ്പിക്കണം. നന്നായി ചൂടായ ശേഷം അതിലേക്ക് ചുമന്നുള്ളി ചേര്‍ത്ത് ഉപ്പിടണം. ഇതിനുശേഷം സോയ ചേര്‍ത്ത് ഇളക്കുക.
 
ഇതിലേക്ക് കാല്‍ കപ്പ് വെള്ളം ചേര്‍ത്ത് അതില്‍ മുളക് പൊടി, മല്ലിപ്പൊടി, ഉപ്പ്, മഞ്ഞള്‍പ്പൊടി, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത ശേഷം അടപ്പ് വെച്ച് മൂടി വേവിക്കുക. വെള്ളം വലിഞ്ഞാല്‍ അതില്‍ കറിവേപ്പിലെയും കുറച്ച് വെളിച്ചെണ്ണയും ചെര്‍ത്ത് നല്ലതുപോലെ ഇളക്കുക. തീ കുറച്ച് വേണം ഇനി എല്ലാം ചെയ്യാന്‍. വേവിച്ച് വെച്ചതിലേക്ക് കുറച്ച് വെളിച്ചെണ്ണ ചേര്‍ത്ത് ബ്രൌണ്‍ ആകുന്നതുവരെ ഇളക്കുക. തുടര്‍ന്ന് 3 നുള്ള് മസാലപ്പൊടി ചേര്‍ത്ത് നന്നായി ഇളക്കണം. ഇതോടെ സ്വാദിഷ്‌ടമായ സോയ ഫ്രൈ തയാറായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചോറ് ശരീരത്തിനു ദോഷം ചെയ്യുന്നത് എങ്ങനെയെല്ലാം?

ആര്‍ത്തവ സമയത്ത് കാലില്‍ വേദന ഉണ്ടാകുന്നതിന്റെ കാരണം അറിയാമോ

നിരന്തരമായ കരച്ചില്‍; ശിശുക്കളിലെ നാഡീ വൈകല്യങ്ങളുടെ പ്രാരംഭ ലക്ഷണങ്ങള്‍ അറിഞ്ഞിരിക്കണം

രാത്രി ഉറങ്ങുമ്പോൾ ലൈറ്റ് ഓഫ് ആക്കാറില്ലേ? ഹൃദയം പണിമുടക്കും!

കൂര്‍ക്കംവലി ഹൃദയാഘാത സാധ്യത വര്‍ദ്ധിപ്പിക്കുമോ? വിദഗ്ദ്ധര്‍ പറയുന്നത് കേള്‍ക്കാം

അടുത്ത ലേഖനം
Show comments