Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇഞ്ചി തൈരു കറി ഉണ്ടാക്കാന്‍

പാചകം
, ശനി, 7 ഏപ്രില്‍ 2012 (16:40 IST)
ഇഞ്ചിയും തൈരും ഒന്നാംതരം ചേരുവകള്‍.. ഇതാ ഇഞ്ചി തൈരുകറി...

ചേര്‍ക്കേണ്ട ഇനങ്ങള്‍:

കട്ടിയായ തൈര്‌ 3 കപ്പ്‌
ഇഞ്ചി 2 വലിയ കഷണം
പച്ചമുളക്‌ 12 എണ്ണം
കറിവേപ്പില 2 പിടി
വെളിച്ചെണ്ണ 5 സ്പൂണ്‍
കടുക്‌ 2 സ്പൂണ്‍
വറ്റല്‍മുളക്‌ 4 എണ്ണം
ഉപ്പ്‌ പാകത്തിന്‌

പാകം ചെയ്യേണ്ട വിധം:

തൈര്‌ ഉടച്ച്‌ പാകത്തിന്‌ ഉപ്പു ചേര്‍ത്ത്‌ വയ്ക്കുക. പച്ചമുളക്‌, ഇഞ്ചി എന്നിവ ചെറുതായി അരിയുക. അതിനുശേഷം അരിഞ്ഞുവച്ച ഇഞ്ചിയും പച്ചമുളകും കരിവേപ്പിലയും ഒരു കപ്പ്‌ തേങ്ങയും കൂടി നല്ലവണ്ണം അരയ്ക്കുക. അരച്ചുവച്ച ഈ കൂട്ട്‌ ഉടച്ചുവച്ച തൈരില്‍ നല്ലവണ്ണം ഇളക്കി ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്ത്‌ ചൂടാക്കുക. ചൂടായി പതഞ്ഞുവരുമ്പോള്‍ അടുപ്പത്തുനിന്ന്‌ ഇറക്കിവെയ്ക്കുക. ചീനച്ചട്ടിയില്‍ കുറച്ച്‌ വെളിച്ചെണ്ണ ഒഴിച്ച്‌ കടുക്‌ താളിച്ച്‌ കറിയിലൊഴിച്ച്‌ ഉപയോഗിക്കുക.

Share this Story:

Follow Webdunia malayalam