പ്രത്യേകതരം സ്വാദേറും ഈന്തപ്പഴം ഫ്രൈ ഉണ്ടാക്കൂ.
ചേരുവകള്‍:
ഈന്തപ്പഴം - 150 ഗ്രാം (കുരുകളഞ്ഞത്)
മൈദ - 1/2 കപ്പ്
മുട്ട - 1
പഞ്ചസാര - 2 ടീസ്പൂണ്‍
തേങ്ങ - 1/4 കപ്പ്
പാകം ചെയ്യുന്ന വിധം:
ഈന്തപ്പഴം നന്നായി ചതച്ചെടുക്കുക. അല്പം വെള്ളം ചേര്‍ത്ത് മൈദയും പഞ്ചസാരയും കുഴയ്ക്കുക. അതിലേക്ക് കോഴിമുട്ട പതപ്പിച്ച് ചേര്‍ക്കുക. ചതച്ചു വച്ചിരിക്കുന്ന ഈന്തപ്പഴവും തേങ്ങയും ചെറിയ ഉരുളകളാക്കി കുഴച്ച മാവില്‍ മുക്കി തിളച്ച എണ്ണയില്‍ വറുത്തെടുക്കുക.