ചേര്‍ക്കേണ്ട ഇനങ്ങള്‍
പപ്പായ കുനുകുനെ അരിഞ്ഞത് - ഒന്ന്
വെളിച്ചെണ്ണ - 2 സ്പൂണ്‍
മുളക്പൊടി - 1 സ്പൂണ്‍
കടുക് - അരസ്പൂണ്‍
കറിവേപ്പില, ഉപ്പ് - പാകത്തിന്
ജീരകം,മഞ്ഞള്‍പ്പൊടി - കുറച്ച്
തേങ്ങ - ഒരു കപ്പ്
പാകം ചെയ്യേണ്ട വിധം
തേങ്ങയും ജീരകവും അരച്ചെടുത്ത് ഉപ്പും ചേര്‍ത്ത് പപ്പായ ആവിയില്‍ വേവിക്കുക. ഇതില്‍ കടുക് വറുത്തതും കറിവേപ്പിലയും അരപ്പും ചേര്‍ത്ത് തോരന്‍ തയ്യാറാക്കാം.