ചട്ണികള്‍ പലവിധമുണ്ട്. എന്നാല്‍ കിസ്മിസ് ചട്ണി കഴിച്ചിട്ടുണ്ടാവാനിടയില്ല. ഇതാ ഊണിനു വ്യത്യസ്തത പകരാന്‍.
ചേര്‍ക്കേണ്ട ഇനങ്ങള്‍
മല്ലിയില - 1/2 കെട്ട്
വാളന്‍ പുളി - പകുതി നെല്ലിക്ക വലിപ്പം
കിസ്മിസ് - 50 ഗ്രാം
വറ്റല്‍ മുളക് അരി കളഞ്ഞത് - 10
ഇഞ്ചി - ഒരു കഷണം
ഉപ്പ്, വിനാഗിരി - പാകത്തിന്
പാകം ചെയ്യേണ്ട വിധം
ഒന്നുമുതല്‍ അഞ്ച് വരെയുള്ള ചേരുവകള്‍ അല്‍പം വിനാഗിരിയില്‍ അരച്ച് ചേര്‍ക്കുക. ഇതില്‍ ആവശ്യത്തിന് ഉപ്പും അല്‍പം പഞ്ചസാരയും ചേര്‍ത്ത് ചട്നി തയ്യാറാക്കാം.