ഊണിന് കോവയ്ക്കാ തോരന്‍. പോഷകസമൃദ്ധമായ കോവയ്ക്ക കൊണ്ടാകാം ഉച്ചയൂണ്.
ചേര്‍ക്കേണ്ട ഇനങ്ങള്‍
കോവയ്ക്ക - 400 ഗ്രാം
മുളക് - 6 എണ്ണം
വെളിച്ചെണ്ണ - ആവശ്യത്തിന്
തേങ്ങ ചിരകിയത് - ഒരു മുറി
കടുക്, ഉപ്പ് - പാകത്തിന്
പാകം ചെയ്യേണ്ട വിധം
കോവയ്ക്ക ചെറുതായി അരിഞ്ഞെടുത്ത് ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. പാകത്തിന് ഉപ്പും ചേര്‍ ക്കുക. കടുക്, മുളക് എന്നിവ വെളിച്ചെണ്ണയില്‍ വഴറ്റിയെടുത്ത് വെന്ത കോവക്കയില്‍ ചേര്‍ ക്കുക. ഇതില്‍ തേങ്ങ ചിരകിയതും ചേര്‍ത്ത് ഒന്നു കൂടെ ചൂടാക്കിയ ശേഷം അടുപ്പില്‍ നിന്ന് വാങ്ങിയെടുത്ത് ഉപയോഗിക്കാം.