Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചേന - ഉരുളക്കിഴങ്ങു കറി

വെജിറ്റേറിയന്
, വെള്ളി, 6 സെപ്‌റ്റംബര്‍ 2013 (17:39 IST)
ഊണ് പ്രിയന്മാര്‍ കൊതിയോടെ കാത്തിരിക്കുന്ന വിഭവമാണ് ചേനയും ഉരുളക്കിഴങ്ങും ഇടുന്ന ഈ കൂട്ടുകറി. മസാല കറികള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഇത് പരീക്ഷിക്കാം.

ചേര്‍ക്കേണ്ട സധനങ്ങള്‍

ചേന - അര കിലോ
ഉരുളക്കിഴങ്ങ്‌ - അര കിലോ
മധുരക്കിഴങ്ങ്‌ - അര കിലോ
ചെറിയ വഴുതന - അര കിലോ
പഴുക്കാത്ത പൂവന്‍പഴം - 6
ഉലുവയില - 2 കെട്ട്‌
അമര - 100 ഗ്രാം
കൊത്തമര - 100 ഗ്രാം
കടലമാവ്‌ - 100 ഗ്രാം
മുളകുപൊടി - 5 സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1 സ്പൂണ്‍
അപ്പക്കാരം - 2 നുള്ള്‌
പഞ്ചസാര - 4 സ്പൂണ്‍
തേങ്ങ - 1 മുറി
മല്ലിയില - 2 കെട്ട്‌
വെള്ളുത്തുള്ളി - 100 ഗ്രാം
പച്ചമുളക്‌ - 10 എണ്ണം
ഇഞ്ചി - 2 കഷണം
കായം - 2 ചെറിയ കഷണം
നല്ലെണ്ണ - 250 ഗ്രാം

പാകം ചെയ്യുന്ന വിധം

ചേനയും മധുരക്കിഴങ്ങും നീളമുള്ള കഷണങ്ങളാക്കി മുറിക.വഴുതന ഞെട്ട്‌ കളഞ്ഞ്‌ വയ്ക്കുക. പച്ചക്കായ്‌ രണ്ടായി മുറിക്കുക. ഉരുളക്കിഴങ്ങ്‌, വഴുതന, പച്ചക്കായ്‌ എന്നിവ രണ്ട്‌ കഷണങ്ങളായി മുറിക്കുക. ഉലുവ ഇല കഴുകി ഉപ്പ്‌ കുടഞ്ഞ്‌ വയ്ക്കുക. അമര കഴുകി വയ്ക്കുക. കടലമാവ്‌, ഉലുവയില, അല്‍പം എണ്ണ, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ്‌ എന്നിവ ചേര്‍ത്ത്‌ ആവശ്യത്തിന്‌ വെള്ളം ചേര്‍ത്ത്‌ കുഴയ്ക്കുക. മാവ്‌ ചെറുതായി ഉരുട്ടി ചുവക്കെ വറുക്കുക. തേങ്ങ ചുരണ്ടി അരിഞ്ഞ മല്ലിയില, വെള്ളുത്തുള്ളി, ഇഞ്ചി പച്ചമുളക്‌, സോഡാക്കാരം, കായം എന്നിവ ചേര്‍ത്ത്‌ വയ്ക്കുക. മൂന്നായി ഭാഗിച്ച്‌ മൂന്നില്‍ രണ്ടു ഭാഗമെടുത്ത്‌ വഴുതന, ഉരുളക്കിഴങ്ങ്‌, പച്ചക്കായ്‌ ഉള്ളില്‍ നിറയ്ക്കുക. മൂന്നാമത്തെ ഭാഗം കൊണ്ട്‌ ചേനയിലും മധുരക്കിഴങ്ങിലും കലര്‍ത്തി വയ്ക്കുക. ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിച്ച്‌ ബാക്കി വച്ച്‌ മസാല എണ്ണയില്‍ വറുക്കുക. എണ്ണയില്‍ 250 മില്ലീ ലിറ്റര്‍ വെള്ളമൊഴിച്ച്‌ തിളയ്ക്കുമ്പോള്‍ അമരയും കൊത്തമരയും 2 നുള്ള്‌ അപ്പക്കാരയും ചേര്‍ത്ത്‌ വേവിക്കുക. മസാല ചേര്‍ത്ത വഴുതന ചേര്‍ത്ത്‌ പത്തു മിനിറ്റ്‌ വേവിക്കുക. ഉരുളക്കിഴങ്ങ്‌, ചേന, മധുരക്കിഴങ്ങ്‌ എന്നിവ ചേര്‍ക്കുക. വെന്തുവരുമ്പോള്‍ വറുത്ത കടലമാവ്‌ ഉരുളകളും മസാല നിറച്ച പച്ചക്കയും ചേര്‍ക്കുക. എല്ലം വെന്തശേഷം വാങ്ങിവയ്ക്കുക.

Share this Story:

Follow Webdunia malayalam