മത്തങ്ങ ഓലന്‍ കഴിച്ചിട്ടുണ്ടോ. ഈ പുതിയ കാലത്ത് മത്തങ്ങയും ഓലനുമൊക്കെ എവിടെ എന്നാവും ചോദ്യം. ഒന്നു രുചിച്ചുനോക്കൂ.
ചേര്‍ക്കേണ്ട ഇനങ്ങള്‍
മത്തങ്ങ - 1/2 കിലോ
വന്‍പയര്‍ - അര കിലോ
പച്ചമുളക് - 10 എണ്ണം
തേങ്ങ - ഒരു മുറി
വെളിച്ചെണ്ണ - 2 സ്പൂണ്‍
കറിവേപ്പില - 2 കൊത്ത്
പാകം ചെയ്യേണ്ട വിധം
മത്തങ്ങ കനം കുറച്ചരിഞ്ഞ് കഴുകി പാത്രത്തിലിട്ട് വയ്ക്കുക. പയര്‍ കഴുകി അരിച്ച് വേകാന്‍ പാകത്തിന് വെള്ളം ഒഴിച്ച് അടുപ്പില്‍ വച്ച് വേവിക്കുക. വേവാറാകുമ്പോള്‍ അരിഞ്ഞു വച്ചിരിക്കുന്ന കുമ്പളങ്ങയും പച്ചമുളക് കീറിയതുമിട്ട് വീണ്ടും വേവിക്കണം. തേങ്ങാപ്പാല്‍ പിഴിഞ്ഞ് വയ്ക്കുക. പയറും കുമ്പളങ്ങ കഷണങ്ങളും വെന്ത ശേഷം പാല് ഒഴിച്ച് കറിവേപ്പില അടര്ത്തിയതുമിട്ട് ഇളക്കി വാങ്ങി വച്ച് ഉപയോഗിക്കാം.