Select Your Language

Notifications

webdunia
webdunia
webdunia
webdunia

മരച്ചീനി വട

മരച്ചീനി വട
, തിങ്കള്‍, 6 സെപ്‌റ്റംബര്‍ 2010 (15:03 IST)
മരച്ചീനി കൊണ്ടൊരു വട. രുചിച്ചു നോക്കിയിട്ടുണ്ടോ... ഇല്ലെങ്കില്‍ ഇതാ പരീക്ഷിച്ചുനോക്കൂ. തികച്ചും വ്യത്യസ്തമായ ഒരു രുചി ആസ്വദിക്കാം.

ചേര്‍ക്കേണ്ട ഇനങ്ങള്‍

മരച്ചീനി - 1/2 കിലോ
ഉള്ളി - ഒരു പിടി
പച്ചമുളക് - 3
വറ്റല്‍മുളക് - 2
മല്ലിയില - ഒരു പിടി
അരിമാവ് - 1 സ്പൂണ്‍
കടലമാവ് - 1 സ്പൂണ്‍
നെയ്യ് - 1 സ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
കറിവേപ്പില - ആവശ്യത്തിന്
എണ്ണ - ആവശ്യത്തിന്

പാകം ചെയ്യേണ്ട ഇനങ്ങള്‍

മരച്ചീനി തൊലികളഞ്ഞ് വേവിച്ച് ഉടച്ചെടുക്കുക. അതില്‍ അരിഞ്ഞ ഉള്ളി, പച്ചമുളക്, വറ്റല്‍മുളക്, മല്ലിയില എന്നിവയും ബാക്കി ചേരുവകളും ചേര്‍ത്തു കുഴച്ച് ചെറിയ ഉരുളകളിലാക്കി എണ്ണയില്‍ പൊരിച്ചെടുക്കുക.

Share this Story:

Follow Webdunia malayalam