പച്ചക്കറിക്ക് തീ വിലയാകുമ്പോള്‍ പരീക്ഷിക്കാവുന്ന കറിയാണ് മുളക് കറി. ഏരിവ് ഇഷ്‌ടപ്പെടുന്നവരുടെ പ്രിയ വിഭവമാണിത്.
ചേര്‍ക്കേണ്ട ഇനങ്ങള്‍
പച്ചമുളക് - 200 ഗ്രാം
ചുവന്നുള്ളി - 100 ഗ്രാം
വെളിച്ചെണ്ണ - 1/2 കപ്പ്
പുളി - 2 ഉരുള
കായം - 4 ചെറിയ കഷണം
വറ്റല്‍മുളക് - 4 എണ്ണം
കടുക് - 2 സ്പൂണ്‍
കറിവേപ്പില - കുറച്ച്
ഉപ്പ് - പാകത്തിന്
പാകം ചെയ്യേണ്ട വിധം
പച്ചമുളകും ചുവന്നുള്ളിയും വട്ടത്തില്‍ അരിയുക. ചീനച്ചട്ടി അടുപ്പത്ത് വച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ വറ്റല്‍മുളക് മുറിച്ചിട്ട് കടുകും കറിവേപ്പിലയും ഇട്ട് മൂപ്പിക്കുക. അരിഞ്ഞു വച്ചിരിക്കുന്ന പച്ചമുളകും ഉള്ളിയും ഇട്ട് വഴറ്റിയ ശേഷം കായം പൊടിച്ചതും പുളി പിഴിഞ്ഞൊഴിച്ച് പാകത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കി തിളപ്പിക്കുക. വെട്ടിത്തിളച്ചശേഷം ഇറക്കി വച്ച് ഉപയോഗിക്കാം.