ഉച്ചയൂണ് ഗംഭീരമാക്കാന്‍ ചില മാറ്റങ്ങളൊക്കെയാവാം. പുതുമകള്‍ കൂടുതല്‍ ആഹ്ലാദം പകരും. ഇതാ ഈ വെണ്ടക്ക റോസ്റ്റ് പരീക്ഷിക്കൂ.
ചേര്‍ക്കേണ്ട ഇനങ്ങള്‍:
വെണ്ടക്ക വട്ടത്തിലരിഞ്ഞത് - 10 എണ്ണം
മുളകുപൊടി - 11/2 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി - 1/4 ടീസ്പൂണ്‍
വെളിച്ചെണ്ണ - ആവശ്യത്തിന്
ഉപ്പ് - പാകത്തിന്
പാകം ചെയ്യേണ്ട വിധം:
അരിഞ്ഞ വെണ്ടക്ക അഞ്ചു മിനിറ്റ് വെള്ളത്തിലിട്ട ശേഷം വാരിയെടുക്കുക. പൊടികളും ഉപ്പും കൂട്ടി യോജിപ്പിച്ച ശേഷം നന്നായരച്ച് കുഴച്ച് വെണ്ടക്കയില്‍ പുരട്ടി 15 മിനിറ്റ് വയ്ക്കണം. അതിനു ശേഷം തിളച്ച വെളിച്ചെണ്ണയില്‍ തവിട്ടു നിറമാകുന്നതു വരെ വറുത്തു കോരി ചൂടോടെ ഉപയോഗിക്കുക.