Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബത്തേരി ശ്രീ മഹഗണപതി ക്ഷേത്രം

ബത്തേരി ശ്രീ മഹഗണപതി ക്ഷേത്രം
പ്രകൃതി സുന്ദരമായ വയനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരി പട്ടണത്തിന്‍റെ മദ്ധ്യത്തിലാണ്
പുരാണപ്രസിദ്ധമായ ഈ ഗണപതി ക്ഷേത്രം.തമിഴ്നാട്ടിലേയ്ക്കും കര്‍ണാടകയിലേക്കും ഉള്ള വഴികള്‍ സംഗമിക്കുന്നത് ഈ പട്ടണത്തിലാണ്.

പടയോട്ടക്കലത്ത് ടിപ്പുവിന്‍റെ പടത്താവളം ആയിരുന്നു ഇവിടം.പിന്നീട് ബ്രിട്ടീഷ് ഭരണാധികാരികള്‍ ഇവിടം താവളമാക്കുകയും സുല്‍ത്താന്‍ബാറ്ററി എന്ന് പേരിടുകയും ചെയ്തു.

അക്കാലത്ത് കേടുപാടുകള്‍ സംഭവിച്ച ഒട്ടനവധി ക്ഷേത്രങ്ങളില്‍ ഒന്നാണിത്.പക്ഷെ അഞ്ചടിയോളം ഉയരമുള്ള ഗണപതിയുടെ ശിലാവിഗ്രഹത്തിന് നാശം സംഭവിച്ചില്ല.സ്വാമി ഗുരുവരാനന്ദജിയുടെ സാന്നിദ്ധ്യത്തിലാണ് ക്ഷേത്തിന്‍റെ പുനരുദ്ധാരണം നടന്നത്.

കിഴക്കോട്ട് ദര്‍ശനമേകുന്ന ഭഗവാന് ഉപദേവതമാരായി അയ്യപ്പനും നാഗരാജാവും ശിവനും നാലമ്പലത്തിനുപുറത്ത് ശ്രീകൃഷണനുമുണ്ട്.ഗണപതി ഹോമവും നെയ്പായസവും പ്രധാന വഴിപാടാണ്.

ക്ഷേത്രത്തിലേയ്ക്കുള്ള മാര്‍ഗം:
വയനാട് ജില്ലയിലെ സുല്‍ത്താന്‍ബത്തേരി പട്ടണമദ്ധ്യത്തില്‍ തന്നെയാണ് ക്ഷേത്രം.

Share this Story:

Follow Webdunia malayalam