Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഗ്രപൂജയ്ക്ക് ഗണപതി എങ്ങനെ അര്‍ഹനാവുന്നു ?

അഗ്രപൂജയ്ക്ക് ഗണപതി എങ്ങനെ അര്‍ഹനാവുന്നു ?
WDWD
ഏത് സല്‍ക്കര്‍മ്മവും ആരംഭിക്കുന്നത് ഗണപതിക്ക് പൂജ ചെയ്തുകൊണ്ടാണ്. പ്രാത:സന്ധ്യാ വന്ദനം മുതല്‍ വലിയ യാഗങ്ങള്‍ വരെ തുടങ്ങുന്നത് മഹാഗണപതി ധ്യാനത്തിലൂടെയും വന്ദനത്തിലൂടെയുമാണ്.

ഏത് ദേവനെ പൂജിക്കുമ്പോഴും ആദ്യം ഗണപതിയെ വന്ദിച്ചേ തുടങ്ങാവൂ എന്നാണ്. ആദ്യത്തെ പൂജയ്ക്ക് അല്ലെങ്കില്‍ അഗ്രപൂജയ്ക്ക് എന്തുകൊണ്ടാണ് ഗണപതി അര്‍ഹനാവുന്നത്.. അതിനു പിന്നിലൊരു കഥയുണ്ട്.

താരകാസുരന്‍ വളരെ ദുഷ്ടനായ അസുരനായിരുന്നു. ശിവപുത്രനായ സുബ്രഹ്മണ്യനെയാണ് താരകാസുര നിഗ്രഹത്തിനുള്ള ദേവസൈന്യത്തിന്‍റെ അധിപതിയായി നിയമിച്ചത്. സുബ്രഹ്മണ്യനെ സേനാധിപതിയായി അഭിഷേകം ചെയ്യാനുള്ള സമയമായി. ദേവേന്ദ്രന്‍ മന്ത്ര ശുദ്ധി വരുത്തിയ വെള്ളമെടുത്ത് സുബ്രഹ്മണ്യന്‍റെ തലയില്‍ വീഴ്ത്താനൊരുങ്ങി.

പക്ഷെ, ഇന്ദ്രന്‍റെ കൈ അനങ്ങുന്നില്ല. അദ്ദേഹം പരിഭ്രമിച്ചു. അപ്പോള്‍ പരമശിവന്‍ ഇന്ദ്രനോട് പറഞ്ഞു, ഗണപതിക്ക് ഒരു പൂജ നടത്തി അനുഗ്രഹം തേടാന്‍. ഇന്ദ്രന്‍ ഗണപതി വന്ദനം നടത്തി പൂജാ ദ്രവ്യങ്ങള്‍ അര്‍പ്പിച്ചു. എല്ലാ തടസ്സങ്ങളും മാറി സുബ്രഹ്മണ്യന്‍റെ അഭിഷേകവും നിര്‍വിഘ്നം നടന്നു. പിന്നീട് നടന്ന സംഭവങ്ങള്‍ മംഗളമായി കലാശിച്ചു.

അന്നുമുതലാണ് ഏത് പൂജയ്ക്കും തുടക്കം ഗണപതി പൂജ എന്ന പതിവുണ്ടായത്.

Share this Story:

Follow Webdunia malayalam