Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദാമ്പത്യ ജീവിതം വിജയകരമാകാനും ഗണപതി ഹോമം!

ദാമ്പത്യ ജീവിതം വിജയകരമാകാനും ഗണപതി ഹോമം!

ദാമ്പത്യ ജീവിതം വിജയകരമാകാനും ഗണപതി ഹോമം!
, ശനി, 8 സെപ്‌റ്റംബര്‍ 2018 (19:04 IST)
വിഘ്ന നിവാരണം, ഗൃഹപ്രവേശം, കച്ചവട ആരംഭം, ദോഷപരിഹാരം ഇങ്ങനെ സകല സൗഭാഗ്യങ്ങള്‍ക്കും ഗണപതി ഹോമം മുഖ്യ ഇനമായി നടത്തിവരുന്നു. വിഘ്‌നങ്ങളെല്ലാം മാറ്റി നല്ലതുവരുത്തണം എന്നതാണ് ഇതിന്റെ പിന്നിലെ ഉദ്ദേശം.
 
ഉദ്ദിഷ്ടകാര്യങ്ങള്‍ക്കായി പ്രത്യേക തരത്തിലും ഗണപതി ഹോമം നടത്താം. ഇത്തരത്തില്‍ പ്രത്യേക ദ്രവ്യങ്ങള്‍ ചേര്‍ത്ത് ഹോമം നടത്തുന്നത് ഏറെ നല്ലതാണെന്ന് തന്ത്രഗ്രന്ഥങ്ങളും ചൂണ്ടിക്കാട്ടുന്നു.
 
പിരിഞ്ഞ ഭാര്യാഭര്‍ത്താക്കന്മാർ‍, കാണാതായതോ, മറ്റുള്ളവരാല്‍ അപഹരിക്കപ്പെട്ടവരായതോ ആയ ഇണ, ആഭിചാരത്താല്‍ നാടുവിട്ടവര്‍ തുടങ്ങിയ ദമ്പതിമാര്‍ ഒരുമിക്കാനും കുടുംബ സൗഖ്യം വീണ്ടെടുക്കാനും ഗണപതി ഹോമം ഉപകരിക്കും. 
 
ഉണങ്ങിയ തേങ്ങ(കൊട്ട തേങ്ങ), പതിനാറുപലം ശര്‍ക്കര, മുപ്പത്തിരണ്ട് കദളിപ്പഴം, നാഴിതേന്‍, ഉരിയ നെയ്യ്എന്നിവ ഹോമിക്കാം. 
 
സംവാദ സൂക്ത മന്ത്രജപത്തോടെ വേണം ഹോമിക്കാന്‍. ഹോമം നടത്തിയ ബ്രാഹ്മണന് ദക്ഷിണ നല്‍കുമ്പോള്‍ ഒരു ഉണക്കതേങ്ങ, ഒരു കഷ്ണം ശര്‍ക്കര, ഒരു നാരങ്ങ, രണ്ട് അടയ്ക്ക, പതിനാറു വെറ്റില, ഒരു വസ്ത്രം എന്നിവ ഉൾപ്പെടെ ദക്ഷിണ നല്‍കാന്‍ ശ്രദ്ധിക്കണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിലെ പ്രധാന വിനായക അമ്പലങ്ങൾ ഇവയൊക്കെയാണ്!