*തീവണ്ടിയില്‍ വച്ച് നമ്പൂതിരി സഹയാത്രികരില്‍ ഒരാളോടു ചോദിച്ചു.
"എങ്ങടാ'
ട്രിച്ചുര്‍ക്ക്
മറ്റൊരാളോട് - താനെങ്ങടാ
ഞാന്‍ ട്രിവാന്‍ഡ്രത്തേക്കാ തിരുമേനിയോ ?
ഞാന്‍ ട്രിണാകൊളത്തയ്ക്കാ ''
*സിനിമ കഴിഞ്ഞ് മടങ്ങുന്ന കുഞ്ഞുണ്ണിയുടെ കാലില്‍ എന്തോ കടിച്ചു. പാമ്പായിരിക്കും എന്ന് ഭയന്ന് ഡോക്ടറുടെ അടുക്കലെത്തിച്ചു. കാല്‍ പരിശോധിച്ചപ്പോള്‍ കടികൊണ്ട ലക്ഷണമൊന്നും കണ്ടില്ല. അപ്പോള്‍ കുഞ്ഞുണ്ണി
എന്നാല്‍ മറ്റെക്കാലിന്‍റെ പെരുവിരലിലായിരിക്കും കടിച്ചത്. ഡോക്ടര്‍ ആ വിരലും പരിശോധിച്ച് നോക്കിയിട്ട്
ഇതിലും ഒന്നും കാണാനില്ല'
‘ന്നാ വേറെ ആരുടേങ്കിലും കാലിലാവുമോ കടിച്ചത്?’
* മരണമറിയാന്‍ വന്നയാള്‍ ബന്ധുവിനോട്
"എങ്ങിനെയായിരുന്നു അവസാനം ?''
"അവസാനമായപ്പോഴെക്കും അച്ഛന്‍ പഴം തൊലികളഞ്ഞേ തിന്നൂന്നായി. വലത്ത് കയ്യ് കൊണ്ടേ ഊണു കഴിക്കൂന്നായി''
* ഒരു നമ്പൂരി വിഷുവിന് കഴിക്കുന്ന പഴം നുറുക്കിന്‍റെ കണക്ക് പറഞ്ഞതിങ്ങിനെ
"സംക്രാന്തിക്ക് ഒരമ്പത് പഴന്നൂറ്ക്ക് കഴിക്കും
വിഷുവിന് അത്യ്രെന്ന്വല്ല വയറ് നെറച്ച് കഴിക്കും''
*തീവണ്ടികയറാന്‍ കാത്തുനില്‍ക്കുന്ന ഒരാള്‍ മറ്റൊരാളോട്
"വണ്ടി വരാറായാ പറയണം കേട്ടോ. പരിഭ്രമിക്കാന്‍ തൊടങ്ങാനാ''.