Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാല്‍പ്പായസം

പാല്‍പ്പായസം
സദ്യകള്‍ക്കവസാനം അല്‍പ്പം പാല്‍പ്പായസം കൂടിയായാലോ. കേമം...ബഹുകേമം എന്ന് ആരും പറഞ്ഞു പോവും! പാല്‍പ്പായസം ഉണ്ടാക്കാന്‍ അത്രയധികം പ്രയാസമൊന്നുമില്ല.

ചേര്‍ക്കേണ്ടവ

പാല്‍ - പത്തു കപ്പ്

ചെറിയ പച്ചരി - കാല്‍ കപ്പ്

കണ്‍ഡന്‍സ്ഡ് മില്‍ക് - അര തകരം

പഞ്ചസാര - അര കപ്പ് (അഥവാ മധുരത്തിനു വേണ്ടത്)

പറങ്കിയണ്ടി നീളത്തിലരിഞ്ഞത് - അര കപ്പ്

ഏലക്കാ പൊടിച്ചത് - അര ടീസ്പൂണ്‍


ഉണ്ടാക്കേണ്ട വിധം

കുറിച്ചിരിക്കുന്ന അളവു പാലില്‍ നിന്നു രണ്ടു കപ്പ് എടുത്ത് അത്രയും വെള്ളവും ഒഴിച്ച് വെട്ടിത്തിളക്കുമ്പോള്‍ അരിയിട്ടു പാത്രം മൂടി തിളച്ചു തൂവാതെ വളരെ മയത്തില്‍ വേവിക്കുക. ഇതില്‍ ബാക്കി പാലും കണ്‍ഡന്‍സ്ഡ് മില്‍ക്കും പഞ്ചസാരയും ചേര്‍ത്തു പായസക്കൂട്ടു കാല്‍ ഭാഗം വറ്റുമ്പോള്‍ പറങ്കിയണ്ടി ചേര്‍ക്കുക. തുടരെ ഇളക്കി പായസം പകുതി വറ്റുമ്പോള്‍ വാസനയ്ക്ക് ഏലക്കാ പൊടിച്ചതു പാലില്‍ കലക്കി ചേര്‍ത്തിളക്കണം. പായസം തണുപ്പിച്ചോ തണുപ്പിക്കാതെയോ ഉപയോഗിക്കാം.

Share this Story:

Follow Webdunia malayalam