Select Your Language

Notifications

webdunia
webdunia
webdunia
webdunia

അണ്ണാ സുവോളജിക്കല്‍ പാര്‍ക്ക്

അണ്ണാ സുവോളജിക്കല്‍ പാര്‍ക്ക്
PTIPTI
ചെന്നൈ നഗര പ്രാന്തത്തിലുള്ള അണ്ണാ സുവോളജിക്കല്‍ പാര്‍ക്ക് സഞ്ചാരികള്‍ക്ക് ആനന്ദം നല്‍കുമെന്നത് തീര്‍ച്ച. നഗരത്തില്‍ നിന്ന് 32 കിലോമീറ്റര്‍ അകലെ വണ്ടലൂരില്‍ 510 ഹെക്റ്ററില്‍ പരന്ന് കിടക്കുന്ന വന്യജീവി സംരക്ഷണ കേന്ദ്രമാണിത്.

വലിപ്പത്തിന്‍റെ കാര്യത്തില്‍ തെക്കുകിഴക്കന്‍ ഏഷ്യയില്‍ ഇതിന് പ്രധാന സ്ഥാനമാണുള്ളത്.

ഏകദേശം 170 സ്പീഷിസുകള്‍ ഉള്ള ഇവിടെ സ്വാഭാവിക പ്രകൃതി കാത്ത് സൂക്ഷിച്ചിരിക്കുന്നു. മാനുകളുടെ പ്രത്യേക ജനുസ്സുകള്‍, പക്ഷി ജാലങ്ങള്‍, ഇഴജന്തുക്കള്‍, സിംഹം, കരടി, ജിറാഫ്, പുലി തുടങ്ങി കാണാന്‍ കൊതിക്കുന്ന മൃഗങ്ങളുടെ ഒരു നീണ്ട നിരയെ തന്നെ ഇവിടെ പരിപാലിക്കുന്നു.

ഈ മൃഗ സംരക്ഷണ കേന്ദ്രത്തിനുള്ളില്‍ ഓരോമൃഗങ്ങളുടെയും പേരുകളും അനുബന്ധ വിവരങ്ങളും മരങ്ങളെ കുറിച്ചുള്ള വിവരങ്ങളും പ്രദര്‍ശിപ്പിച്ചിരിക്കുന്നു. തികച്ചും സ്വാഭാവിക വനപ്രകൃതിയാണ് കാത്ത് സൂക്ഷിച്ചിരിക്കുന്നത്.

സഫാരി വാഹനങ്ങള്‍, ആന സവാരി എന്നീ സൌകര്യങ്ങളാണ് സഞ്ചാരികളെ ഈ കേന്ദ്രത്തിലേക്ക് ആകര്‍ഷിക്കുന്നത്.

യാത്ര

ചൈന്നൈയിലേക്ക് മിക്കവാറും എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വിമാന സര്‍വീസുകളുണ്ട്. നഗരത്തില്‍ നിന്ന് റോഡ് മാര്‍ഗ്ഗം ഇവിടെ എത്താന്‍ ബസുകളും ടാക്സികളും സുലഭമാണ്.


Share this Story:

Follow Webdunia malayalam