വന്യജീവികളുടെ വിഹാരഭൂമിക!

അല്ലിമ സന്ദീപ്
ശനി, 29 ഫെബ്രുവരി 2020 (16:48 IST)
പ്രകൃതിയെ സ്നേഹിക്കുന്ന സഞ്ചാരികള്‍ക്ക് കാനന സൌന്ദര്യം മനം നിറയെ ആസ്വദിക്കാനും അപൂര്‍വ ജൈവവൈവിധ്യത്തിന് സാക്ഷികളാകാനും അവസരം നല്‍കുന്ന വന്യജീവിസങ്കേതമാണ് മൂന്നാറിന് സമീപമുള്ള ചിന്നാര്‍. വംശനാശം നേരിട്ടുകൊണ്ടിരിക്കുന്ന മലയണ്ണാന്‍‌മാരുടെ( ജയന്‍റ് ഗ്രിസില്‍ഡ് സ്ക്വിരല്‍ ഓഫ് ഇന്ത്യ) ആവാസകേന്ദ്രമാണ് ചിന്നാര്‍.
 
ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം ഈ വിഭാഗത്തില്‍പ്പെട്ട 200 മലയണ്ണാന്‍മാരാണ് ലോകത്തില്‍ അവശേഷിച്ചിട്ടുള്ളത്. ഇത്തരം മലയണ്ണാന്‍മാരെ കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് മുന്നില്‍ ചിന്നാറിലേക്ക് വരികയല്ലാതെ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല.
 
കരിമുത്തിമലയില്‍ നിന്ന് ചിന്നാറിലേക്കുള്ള യാത്രാമധ്യേ ആനകള്‍, കലമാന്‍, സാംബാര്‍, ഹനുമാന്‍ കുരങ്ങ്, മയിലുകള്‍ തുടങ്ങിയ ജീവജാലങ്ങളുടെ കൂട്ടങ്ങളെയും ഭാഗ്യവാന്‍മാരായ സഞ്ചാരികള്‍ക്ക് കാണാനാകും. കാട്ടുപോത്തുകളാണ് ഇവിടെ യഥേഷ്ടമുള്ള മറ്റൊരു വന്യജീവിക്കൂട്ടം.
 
കേരളത്തിലേ മറ്റു വന്യജീവി സങ്കേതങ്ങളെ അപേക്ഷിച്ച് വളരെ കുറവ് മഴ ലഭിക്കുന്ന സ്ഥലമാണ് പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ ചിന്നാര്‍. വര്‍ഷത്തില്‍ 48 ദിവസങ്ങളില്‍ മാത്രമാണ് ഇവിടെ മഴ ലഭിക്കുക. വന്യ ജീവികള്‍ക്ക് പുറമേ ഇവിടത്തെ സസ്യ വൃക്ഷലതാദികളും സഞ്ചാരികള്‍ക്കുള്ള ഒരപൂര്‍വ്വ കാഴ്ച്ചയാണ്. വരണ്ട കാടുകളും ഉയര്‍ന്ന ചോലകളും നനഞ്ഞ പുല്‍മേടുകളും ചിന്നാറിനെ മനോഹരമാക്കുന്നു.
 
ഇതിന് സമീപമുള്ള മറയൂര്‍ ചന്ദനകാടുകള്‍ പടര്‍ത്തുന്ന സുഗന്ധവും ചിന്നാറിലേയ്ക്കുള്ള യാത്രയെ ഒരു പ്രത്യേക അനുഭവമാക്കി മാറ്റും.
 
മൂന്നാറില്‍ നിന്ന് ഏകദേശം 60 കിലോമീറ്റര്‍ അകലെയാണ് ചിന്നാര്‍. മുന്നാറില്‍ നിന്ന് റോഡ് മാര്‍ഗം മാത്രമാണ് ചിന്നാറിലേക്ക് എത്തി ചേരാന്‍ സാധിക്കുക. മുന്നാറില്‍ നിന്ന് 130 കിലോമീറ്റര്‍ അകലെയുള്ള എറണാകുളമാണ് ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍. കൊച്ചി അന്തര്‍ദേശീയ വിമാനത്താവളമാണ് അടുത്തുള്ള വിമാനത്താവളം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സെലക്ടർമാരുടെ തീരുമാനത്തെ മാനിക്കുന്നു, ഇന്ത്യൻ ടീമിന് എല്ലാ ആശംസകളും, ടീമിൽ സ്ഥാനം നഷ്ടപ്പെട്ടതിന് ശേഷം ആദ്യ പ്രതികരണവുമായി ഗിൽ

Virat Kohli : ഏകദിന പരമ്പര നാളെ മുതൽ, കോലിയെ കാത്ത് 3 റെക്കോർഡുകൾ

World Test Championship : ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്: ഫൈനലിലെത്താൻ ഇന്ത്യയ്ക്ക് മുന്നിലുള്ള സാധ്യത 4 ശതമാനം മാത്രം

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

എല്ലാം കാണുക

ഏറ്റവും പുതിയത്

മഞ്ഞപ്പിത്തം വ്യാപിക്കുന്നു; പാലക്കാട് ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

വൈരമുത്തുവിന് നേരെ സ്ത്രീ ചെരിപ്പെറിഞ്ഞു; സാഹിത്യ പരിപാടിയില്‍ സംഘര്‍ഷം

യുഎസ് നേവി സന്നാഹം ഗൾഫ് മേഖലയിൽ, ഇറാനെ നിരീക്ഷിച്ചുവരികയാണെന്ന് ട്രംപ്

ശബരിമലയില്‍ സ്വര്‍ണ്ണക്കൊള്ള കേസ്: മുരാരി ബാബുവിന് കോടതി ജാമ്യം അനുവദിച്ചു

ട്രംപിന്റെ 'ബോർഡ് ഓഫ് പീസ്', ചേരാതെ ഇന്ത്യ, മുഖം തിരിച്ച് റഷ്യയും ചൈനയും, അംഗത്വമെടുത്തത് 19 രാജ്യങ്ങൾ

അടുത്ത ലേഖനം
Show comments