Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചേക്കേറാ പക്ഷിക്കൂട്ടം !

ചേക്കേറാ പക്ഷിക്കൂട്ടം !

ഹിമ ജോസഫ്

, ശനി, 29 ഫെബ്രുവരി 2020 (16:42 IST)
പക്ഷി സങ്കേതങ്ങള്‍ വിനോദ സഞ്ചാരത്തിന് നിറം പകരുന്ന ഇടങ്ങളാണ്. പേരുകേട്ട പക്ഷി സങ്കേതങ്ങളാല്‍ കേരളത്തിലെ വിനോദ സഞ്ചാര മേഖല സമ്പന്നമാണ്. ദൈവത്തിന്‍റെ സ്വന്തം നാട്ടിലെ പ്രധാന പക്ഷി സങ്കേതങ്ങളിലൊന്നാണ് തട്ടേക്കാട്.
 
എറണാകുളം ജില്ലയിലെ കോതമംഗലത്ത് പെരിയാറിന് അടുത്തായി സ്ഥിതി ചെയ്യുന്ന ഈ പക്ഷി സങ്കേതം വ്യത്യസ്തയിനം പറവകളുടെ വിഹാര രംഗവും ഒപ്പം പക്ഷി സ്നേഹികളുടെ ആകര്‍ഷണ കേന്ദ്രവുമാണ്. മുന്നൂറ് ഇനം പക്ഷികളാണ് ഇവിടെ കൂടുകൂട്ടിയിരിക്കുന്നത്.
 
നിറഭേദങ്ങളണിഞ്ഞ പറവകളുടെ കളകൂജനം സഞ്ചാരികളില്‍ വിസ്മയമുണര്‍ത്തുന്നതിന് പുറമെ പ്രകൃതി തുന്നിയ ചിത്രക്കുപ്പായമണിഞ്ഞെത്തുന്ന ചിത്ര ശലഭങ്ങളും സന്ദര്‍ശകരെ ഇവിടെ പിടിച്ചുനിര്‍ത്തുന്നു. ലോകത്തില്‍ വംശനാശന ഭീഷണി നേരിടുന്ന അത്യപൂര്‍വ്വങ്ങളായ അമ്പതോളം ഇനം ചിത്രശലഭങ്ങളുടെ ആവാസ സ്ഥാനമാണ് ഇവിടം.
 
വിവിധയിനം തേന്‍ കുരുവികളും കൊക്ക് വര്‍ഗ്ഗത്തില്‍പ്പെട്ട പക്ഷികളും കഴുകനും തട്ടേക്കാടിലെ അന്തേവാസികളാണ്. ഇവിടെ പുള്ളിപ്പുലികളെയും കാണാന്‍ സാധിക്കും. പെരുമ്പാമ്പിന്‍റെയും മൂര്‍ഖന്‍ പാമ്പിന്‍റെയും കൂടി ആവാസസ്ഥാനമാണിവിടം.
 
കേരള വിനോദ സഞ്ചാര വകുപ്പിന്‍റെ മേല്‍‌നോട്ടത്തിലുള്ള തട്ടേക്കാട് സംരക്ഷണ മേഖലയിലൂടെ സഞ്ചാരികള്‍ക്ക് ജീപ്പ് യാത്രയോ ആനസ
വാരിയോ തരപ്പെടുത്താനും സാധിക്കും. സഞ്ചാരികള്‍ക്കായി എല്ലാദിവസവും ഈ കേന്ദ്രം തുറന്നു നല്‍കുന്നുണ്ട്. എന്നാല്‍, പക്ഷി നിരീക്ഷകര്‍ക്ക് പറ്റിയ സമയം നവംബര്‍ മുതല്‍ ഫെബ്രുവരി വരെയാണ്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവർ രജിതിനെ മണ്ടനാക്കുന്നു, പുറത്തുനിന്ന് ഗെയിം കണ്ടിട്ടുള്ള പുതിയ പ്ലാനിംഗ് ആണ്; ആര്യയുടെ കണ്ടുപിടുത്തം