ആര്‍ത്തവ സമയത്തെ ഒളിച്ച് കടത്തല്‍ ഇനി വേണ്ട; വിദ്യാര്‍ത്ഥിനികള്‍ക്കായി ഇതാ ‘ഷീ പാഡ് ‘

ആര്‍ത്തവകാലത്തെ പേടിയെ മറന്നേക്കൂ...ഇതാ വരുന്നു സര്‍ക്കാറിന്റെ ഷീ പാഡ് പദ്ധതി

വ്യാഴം, 18 മെയ് 2017 (16:14 IST)
ആര്‍ത്തവകാലത്തെ ഭയക്കാത പെണ്‍കുട്ടികള്‍ ഉണ്ടാകില്ല. ഒരു പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്റെ ലക്ഷണമാണ് ആർത്തവം. ഈ സമയത്ത് പെണ്‍കുട്ടികള്‍ക്കുണ്ടാകുന്ന ടെന്‍ഷന്‍ ചില്ലറയല്ല. സ്ത്രീശരീരത്തില്‍ മാസത്തില്‍ ഒരിക്കല്‍ അരങ്ങേറുന്ന ‘ആര്‍ത്തവം’ എന്ന ശുദ്ധീകരണപ്രക്രിയയെകുറിച്ച് വളരെ ഏറെ തെറ്റിദ്ധാരണകള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. 
 
മാസത്തില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന ഈ പ്രക്രിയയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്കൂളില്‍ പോകാന്‍ പലപ്പോഴും മടിയാണ് അതിന് കാരണം മണിക്കൂറുകള്‍ ഇടവിട്ട് പാഡുകള്‍ മാറ്റാനുള്ള സൌകര്യ കുറവ് തന്നെ. പെണ്‍കുട്ടികള്‍ പലപ്പോഴായി അനുഭവിക്കുന്ന പ്രശനമാണ് പാഡ് മാറ്റാന്‍ സാധിക്കാതത്. അങ്ങനെ വരുമ്പോള്‍ ഇട്ടിരിക്കുന്ന വസ്ത്രത്തില്‍ രക്തകറയാകുന്നു. ഇത് ക്ലാസിലെ ആണ്‍കുട്ടികള്‍ കണ്ടാല്‍ പിന്നെ പറയേണ്ട. ക്ലാസില്‍ പോകാന്‍ പിന്നെയുള്ള ചമ്മല്‍.
 
അതേസമയം സ്കൂളിലെ സ്ഥിരമായി കിട്ടുന്ന പരാതികളില്‍ ഒന്നാണ് രക്ത കറ നിറഞ്ഞ പാഡുകള്‍ സ്കൂളിന്റെ പല ഭാഗത്തുന്നും കിട്ടിയെന്നത്. ഇത്തരത്തിലുള്ള പ്രശനങ്ങള്‍ ഇല്ലത്താക്കാന്‍ സര്‍ക്കാര്‍ 'ഷീ പാഡ്' പദ്ധതികള്‍ നടപ്പിലാക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജന്‍ തന്റെ ഫേസ് ബുക്കില്‍ പേജിലൂടെയാണ് ഈ വിവരം പോസ്റ്റ് ചെയ്തത്‍.  
 
ആര്‍ത്തവശുചിത്വം എല്ലാ സ്ത്രീകളുടെയും അവകാശമാണ്. ആരോഗ്യകരവും ശുചിത്വമുള്ളതുമായ സാനിറ്ററി പാഡുകള്‍ കേരളത്തിലെ മുഴുവന്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്കും വിതരണം ചെയ്യുവാനുള്ള 'ഷീ പാഡ്' പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്നും വരുന്ന അഞ്ച് വര്‍ഷത്തേക്ക് മുപ്പത് കോടി രൂപയാണ് ഈ പദ്ധതിക്കുള്ള ചെലവായി പ്രതീക്ഷിക്കുന്നതെന്നും  സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുപയോഗിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു 
 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അവള്‍ ഒരുപാട് കൊതിക്കും... പക്ഷേ ഇതായിരിക്കില്ല അത് !; പിന്നെയോ ?