Webdunia - Bharat's app for daily news and videos

Install App

തനിച്ചാണോ പെണ്ണേ നീ യാത്ര പോകുന്നത്? എങ്കിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ...

സ്ത്രീകൾ ഒറ്റയ്ക്ക് യാത്ര പോകും മുമ്പ് ചിന്തിക്കേണ്ടതും ചെയ്യേണ്ടതും...

Webdunia
ശനി, 25 മാര്‍ച്ച് 2017 (15:08 IST)
കേരളത്തിലെ ഇപ്പോഴത്തെ സ്ഥിതി വെച്ച് നോക്കിയാൽ സ്ത്രീകൾ സുരക്ഷിതയല്ല. രാത്രിയിൽ സ്ത്രീകൾക്ക് ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടുന്ന സാഹചര്യങ്ങൾ ഉണ്ടാകാറുണ്ട്. ഇനിയിപ്പോൾ വിനോദയാത്രകൾ ആണെങ്കിലും സ്ത്രീകൾക്ക് തനിയെ സഞ്ചരിക്കാൻ കഴിയുന്ന സ്ഥലങ്ങൾ ഇപ്പോഴും കേരളത്തിലുണ്ട്. ജോലി സംബന്ധമായാലും വിനോദമായാലും പഠന സംബന്ധമായാലും ഒറ്റയ്ക്കാണോ പെണ്ണേ നീ യാത്ര ചെയ്യുന്നത്? എങ്കിൽ ചിലതെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്.
 
ഒറ്റക്കൊരു സ്ത്രീ ഇടുങ്ങിയ വഴിയിലോ ബസ്റ്റാന്റിലോ ട്രെയിന്‍ കമ്പാര്‍ട്ടുമെന്റിലോ പെടുമ്പോള്‍ ഗോവിന്ദച്ചാമിയെ പോലൊരു കുറ്റവാളി നേരെ ചാടി വരുമ്പോള്‍ ചെറുത്ത് നില്‍കാന്‍ പോയിട്ട് ഒന്നുറക്കെ നിലവിളിക്കാന്‍ പോലും മറന്നുപോകും. ഇതു മാത്രമല്ല ഇപ്പോൾ ഉദാഹരണങ്ങൾ നിരവധിയാണ്. അതുകൊണ്ട് യാത്രയിലും വീട്ടിലൊറ്റക്കായിരിക്കുമ്പോഴുമെല്ലാം സ്ത്രീ മുന്‍‌കരുതലെടുക്കണമെന്ന് പോലീസ് പറയുന്നു.
 
ഒറ്റക്കുള്ള യാത്ര ഒഴിവാക്കാന്‍ പറ്റാത്തതാണെങ്കിലും ചില മുന്‍‌കരുതലുകള്‍ നമ്മെ വലിയ അപകടങ്ങളില്‍ നിന്നും രക്ഷിച്ചേക്കാം. സ്വകാര്യ ബസിലാണ് യാത്രയെങ്കിൽ ഡ്രൈവർ കേ‌ൾക്കുന്ന രീതിയിൽ ഉറക്കെ ഫോണിൽ സംസാരിക്കുക. നമ്മൾ പോകുന്ന റൂട്ട് ഫോണിലൂടെ ബന്ധുക്കളെ അറിയിക്കുക. ഡ്രൈവറെ നമ്മൾ ശ്രദ്ധിക്കുന്നുണ്ട് എന്ന് ബോധ്യപ്പെടുത്തുക.
 
യാത്ര ചെയ്യുമ്പോൾ ഒറ്റയ്ക്കാണ് എന്ന ഭയം ഉണ്ടാകരുത്. ഇനി അഥവാ ഉണ്ടെങ്കിൽ തന്നെ അത് മുഖത്ത് പ്രത്യേക്ഷപ്പെടുത്തരുത്. ആത്മവിശ്വാസത്തോടു കൂടി നിൽക്കുക. തനിയ്ക്ക് ചുറ്റുമുള്ള സ്ഥലവുമായി നല്ല പരിചയമുള്ള രീതിയിൽ പെരുമാറുക. ഫോണിലോ ലാപ്ടോപ്പിലോ മുഴുകി ഇരിയ്ക്കരുത്. ആഭരണങ്ങൾ കഴിവതും ഒഴുവാക്കുക.
 
അടിയന്തിര സഹായത്തിനു എന്തെങ്കിലും നമ്പറുണ്ടെങ്കില്‍ അത് മൊബൈല്‍ ഫോണിലോ ഒരു തുണ്ട് കടലാസിലോ എഴുതി സൂക്ഷിച്ച് വെക്കുക. തേടുമ്പോള്‍ സ്ഥലം പറയണമെന്നു മാത്രം. വേണമെങ്കില്‍ സ്വയം രക്ഷക്കായി മുളക് പൊടി, കുരുമുളക് സ്പ്രേ പോലുള്ള കാര്യങ്ങള്‍ കയ്യില്‍ കരുതാം. 

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments