Webdunia - Bharat's app for daily news and videos

Install App

ദിവസവും രാവിലെ നാരങ്ങാവെള്ളം കുടിക്കും; കരീന കപൂറിന്റെ സൌന്ദര്യത്തിന്റെ രഹസ്യമിതൊക്കെ

ചിപ്പി പീലിപ്പോസ്
വ്യാഴം, 27 ഫെബ്രുവരി 2020 (17:34 IST)
ബ്യൂട്ടിപാർലറിൽ പോയി നടിമാരെ പോലെ ആകാൻ ശ്രമിക്കുന്ന പെൺകുട്ടികൾ ഉണ്ട്. ഇതിനായി നടിമാർ ചെയ്യുന്നതെന്തെന്ന് അറിഞ്ഞ് അവരുടേതായ രീതിയിൽ സൌന്ദര്യ സംരക്ഷണം നടത്തുന്നവർക്ക് ഇതാ ഒരു എളുപ്പവഴി. ബോളിവുഡിന്റെ സീറോ സൈസ് സുന്ദരി ആണ് കരീന കപൂർ ഖാൻ. കരീനയെ പോലെ സീറോ സൈസ് സുന്ദരി ആകണോ? 
 
ഇപ്പോഴിതാ തന്റെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തുകയാണ് കരീന. ജീവിതത്തെയും നല്ല ഭക്ഷണങ്ങളേയും ആരോഗ്യകരമായി സമീപിക്കുന്നതാണ് തന്റെ ഫിറ്റ്നസിന്റെ പ്രധാന രഹസ്യമെന്ന് താരം പറയുന്നു. 
 
നാരങ്ങ വെള്ളം കുടിച്ചു കൊണ്ടാണ് കരീനയുടെ ഒരു ദിവസം ആരംഭിക്കുന്നത്. ചൂട് വെള്ളത്തിൽ നാരങ്ങ നീര് കലർത്തിയാണ് കുടിക്കുന്നത്. പ്രഭാതഭക്ഷണത്തിന് ഉപ്പ് മാവ് അല്ലാതെ മറ്റൊന്നും കഴിക്കില്ല. അത് ഗോതമ്പിന്റെ ആണേയും റവയാണേലും കുഴപ്പമില്ല. ഇതിന് ശേഷം താരം ബ്രെഡ്ഡോ സോയാമിൽക്കോ കഴിക്കും. 
 
താരത്തിന് ഉച്ചയ്ക്ക് ചോറ് പ്രധാനമാണ്. വീട്ടിൽ ഉണ്ടാക്കിയതാണെങ്കിൽ കൂടുതൽ നല്ലത്. ചപ്പാത്തിയും ദാലും സലാഡുമൊക്കെ ഉച്ചഭക്ഷണത്തിൽ ഇടയ്ക്കിടെ ഉൾപ്പെടുത്തും. വൈകിട്ട് സ്നാക്സ് ഇല്ല, പകരം പ്രോട്ടീൻ ഷേക്കും പഴങ്ങളുമാണ് ഉൾപ്പെടുത്തുന്നത്. രാത്രി 8 മണിയോടെ അത്താഴം കഴിക്കും. ചപ്പാത്തിയും ദാലും വെജിറ്റബിൾ സൂപ്പുമാണ് ഡിന്നർ വിഭവം. ദിവസവും എട്ട് ഗ്ലാസ് വെള്ളം കുടിക്കും. ഇതാണ് ഏറ്റവും നിർബന്ധമുള്ള കാര്യം. ഇക്കാര്യങ്ങളെല്ലാം പാലിച്ചാൽ നിങ്ങൾക്കും കരീന കപൂറിനെ പോലെ സുന്ദരിയാകാം. 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കൂടുതല്‍ സമയം ടോയ്‌ലറ്റില്‍ ഇരിക്കരുത് !

ഒമേഗ 6 ഫാറ്റി ആസിഡുകള്‍ ശരീരത്തില്‍ കൂടുന്നത് ദോഷം, ഇത്തരം എണ്ണകള്‍ ഉപയോഗിക്കരുത്

സപ്ലിമെന്റുകള്‍ കഴിക്കാറുണ്ടോ, പ്രയോജനങ്ങള്‍ ഇവയാണ്

കാല്‍സ്യം കുറവാണോ, ഈ വിറ്റാമിന്റെ കുറവാകാം കാരണം

ഈ ചൂടുകാലത്ത് കുടിക്കാന്‍ ഇതിലും നല്ല പാനീയം വേറെയില്ല !

അടുത്ത ലേഖനം
Show comments