മൂത്രത്തിൽ മദ്യം ഉത്പാദിപ്പിക്കപ്പെടുന്ന് അപൂർവ രോഗം 61കാരിൽ കണ്ടെത്തിയിരികുയാണ് ഡോക്ടർമാർ. യൂറിനറി ഓട്ടോ ബ്രൂവറി സിൻഡ്രോം എന്നാണ് ഈ അസുഖത്തിന് പേര്. കേട്ടാൽ ഒരുപക്ഷേ നമുക്ക് അവിശ്വസനീമയായി തോന്നിയേക്കും. എന്നാൽ ബ്രൂവറിയിൽ നടക്കുന്ന ഫെർമെന്റേഷൻ പ്രക്രീയ മൂത്രസഞ്ചിയിൽ ഉണ്ടായി ആൽക്കഹോൾ ഉത്പാദിപ്പിക്കപ്പെടുന്ന അവസ്ഥയാണ് ഇത്.
കരൾ മാറ്റിവക്കൽ ശസ്ത്രക്രിയക്കായി പിറ്റ്സ്ബർഗ് സ്വദേശിയായ 61കാരി ആശുപത്രിയിലെത്തിയതോടെയാണ് രോഗം കണ്ടെത്തുന്നത്. മൂത്രത്തിൽ മദ്യം കണ്ടെത്തിയതോടെ സ്ത്രീ മദ്യപിക്കാറുണ്ട് എന്നാണ് ഡോക്ടർമാർ ആദ്യം കരുതിയത്. അമിത മദ്യപാനം കാരണം കരൾ നഷ്ടമായതാകാം എന്നായിരുന്നു ഡോക്ടർമാരുടെ അനുമാനം. താൻ മദ്യപിക്കില്ല എന്ന് സ്ത്രീ പറഞ്ഞെങ്കിലും ഇത് ഡോക്ടർമാർ വിശ്വസത്തിലെടുത്തില്ല. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ സ്തീയുടെ രക്തത്തിലോ പ്ലാസ്മയിലോ മദ്യത്തിന്റെ അംശം ഇല്ലെന്ന് വ്യക്തമായി.
ഇതോടെയാണ് കൂടുതൽ പരിശോധനകൾ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചത്. സ്ത്രീയുടെ ശരീരത്തിൽനിന്നും ലഭിച്ച യീസ്റ്റ് ബ്രൂവറിയിൽ ഉപയോഗിക്കുന്ന യീസ്റ്റിന് സമാനമാണ് എന്ന് വ്യക്തമായതോടെയാണ് അപൂർവ രോഗത്തെ കുറിച്ചുള്ള സൂചനകൾ ലഭിച്ചത്. ലാബിൽ നടത്തിയ പരിശോധനയിൽ യിസ്റ്റ് അധികമുള്ള മൂത്ര സാമ്പിളുകൾ പുളിച്ച് മദ്യമാകുന്നതായി കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് സ്ത്രീയുടെ മൂത്ര സഞ്ചിയിൽ ഇതേ പ്രവർത്തനം നടക്കുന്നുണ്ടാവാം എന്ന അനുമാനത്തിൽ ഡോക്ടർമാർ എത്തിയത്.