മൊഞ്ചുള്ള നഖങ്ങൾക്കായി ഇതാ ചില പൊടിക്കൈകൾ

ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനുശേഷം പനിനീരില്‍ മുക്കിയ പഞ്ഞി കൊണ്ടു തുടയ്ക്കുക.

തുമ്പി ഏബ്രഹാം

ശനി, 16 നവം‌ബര്‍ 2019 (15:20 IST)
ശരീരസംരക്ഷണത്തിലും സൗന്ദര്യ സംരക്ഷണത്തിലും ഒഴിവാക്കാന്‍ കഴിയാത്ത കാര്യമാണ് നഖങ്ങളുടെ സംരക്ഷണം. ശരീരത്തിലെ വിറ്റാമിനുകളുടെ കുറവ് പോലും നഖത്തെ കാര്യമായി ബാധിക്കും.ചില പ്രധാനപ്പെട്ട രോഗങ്ങളുടെ ലക്ഷണം പ്രകടമാകുന്നതും നഖങ്ങളിലായിരിക്കും. അതുകൊണ്ടു തന്നെ നഖങ്ങളുടെ ആരോഗ്യം പ്രധാനമാണ്. സുന്ദരമായ ആരോഗ്യമുള്ള നഖങ്ങള്‍ക്ക് ചില പൊടിക്കൈകളിതാ..
 
നാരങ്ങാനീര്-
 
ചെറുനാരങ്ങാനീര് നഖങ്ങളില്‍ പുരട്ടി അരമണിക്കൂറിനുശേഷം പനിനീരില്‍ മുക്കിയ പഞ്ഞി കൊണ്ടു തുടയ്ക്കുക. നഖങ്ങള്‍ക്ക് തിളക്കം കിട്ടും.
 
റോസ് വാട്ടർ-
 
നഖങ്ങൾ ബലമുള്ളതാക്കാൻ ദിവസവും റോസ് വാട്ടറും കറ്റാർവാഴ ജെല്ലും ചേർത്ത് നഖത്തിൽ പുരട്ടാവുന്നതാണ്. 10 മിനിറ്റ് മസാജ് ചെയ്ത ശേഷം കഴുകി കളയാം.
 
എണ്ണം പുരട്ടുക-
 
നഖങ്ങള്‍ വിളറിയതും പെട്ടെന്ന് പൊട്ടുന്നതുമാണെങ്കിൽ  സമയം കിട്ടുമ്പോഴൊക്കെ നഖങ്ങളില്‍ എണ്ണ പുരട്ടുക. ഏത് എണ്ണയായാലും മതി. നഖത്തിന് കൂടുതൽ തിളക്കം കിട്ടാൻ സഹായിക്കും.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം മുടികൊഴിയുന്നോ? താരൻ പ്രശ്നക്കാരനാണ്; വഴിയുണ്ട്