Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 2 April 2025
webdunia

ഇഷ്ടഭക്ഷണങ്ങൾ ഒഴിവാക്കിയിട്ടില്ല, നിയന്ത്രണം വരുത്തിയത് അതിൽ മാത്രം, ഭൂമി പഡ്നേക്കർ 32 കിലോ കുറച്ചത് ഇങ്ങനെ

Bhumi padnekar
, വ്യാഴം, 16 മാര്‍ച്ച് 2023 (20:24 IST)
ബോളിവുഡിൽ തിളങ്ങി നിൽക്കുന്ന താരമാണ് ഭൂമി പഡ്നേക്കർ. തൻ്റെ ആദ്യ സിനിമയായ ദം ലഗാ കെ ഹായിഷ എന്ന ചിത്രത്തിൽ അമിതവണ്ണമുള്ള നായികവേഷമാണ് ഭൂമി അവതരിപ്പിച്ചത്. യഥാർഥ ജീവിതത്തിലും അമിതവണ്ണമുണ്ടായിരുന്ന ഭൂമി 32 കിലോയോളം ഭാരം കുറച്ച ശേഷമാണ് പിന്നീട് ബോളിവുഡിൽ സജീവമായത്.
 
ഗുളികകളോ ശസ്ത്രക്രിയയോ കാര്യമായ ഡയറ്റോ ഇല്ലാതെതന്നെ 89 കിലോയിൽ നിന്നും ഭൂമി 57 കിലോയിലേക്ക് എത്തി. കൃത്യമായ ഡയറ്റ് പ്ലാനില്ലാതെയാണ് ഇത് ചെയ്തതെന്ന് ഭൂമി പഡ്നേക്കർ പറയുന്നു. തനിക്ക് ഇഷ്ടപ്പെട്ട ഭക്ഷണങ്ങളൊന്നും ഒഴിവാക്കിയിട്ടില്ല. നെയ്യ്, മോര്, വെണ്ണ എന്നിവ വലിയ ഇഷ്ടമായതിനാൽ അതൊന്നും ഒഴിവാക്കിയില്ല. പഞ്ചസാര. കാർബോഹൈഡ്രേറ്റ് എന്നിവയുടെ ഉപയോഗം കാര്യമായി നിയന്ത്രിച്ചു. മദ്യപിക്കാതിരിക്കാൻ ശ്രദ്ധിച്ചു. അല്ലാതെ ഒരു ഡയറ്റീഷ്യനെ കൺസൾട്ട് ചെയ്യുകയോ മറ്റോ ചെയ്തിട്ടില്ല. ഭൂമി പറയുന്നു.
 
ശാരീരികമായി സജീവമായി ഇരിക്കുന്നതിന് പുറമെ ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമായ മാർഗം വീട്ടിൽ പാകം ചെയ്യുന്ന ലളിതമായ ഭക്ഷണങ്ങൾ കഴിക്കുക എന്നതാണ്. ഞാനും അമ്മയും ചേർന്നാണ് ഈ ഡയറ്റ് പ്ലാൻ തയ്യാറാക്കിയത്. രാവിലെ ഒരു ഗ്ലാസ് ചൂടുവെള്ളമോ ഡീടോക്സ് വെള്ളമോ കുടിച്ച ശേഷം അരമണിക്കൂറിന് ശേഷം കൊഴുപ്പ് നീക്കിയ പാലോ സൂര്യകാന്തിവിത്തുകളോ 2 മുട്ടയുടെ വെള്ളയും ഒരു പഴവും കഴിക്കും. ജിമ്മിൽ പോകും മുൻപ് ഒരു വലിയ കഷ്ണം ഗോതമ്പ് ബ്രഡ്. ഉച്ചയ്ക്ക് റൊട്ടിയും സബ്ജിയും ദാലും ഉൾപ്പെടുന്നലളിതമായ ഭക്ഷണം. വീട്ടിലുണ്ടാക്കുന്നെ തൈരും മോരുമെല്ലാം കഴിക്കും. ചിക്കനടക്കമുള്ള ഇഷ്ടഭക്ഷ്ണങ്ങളും ഒഴിവാക്കിയില്ല.
 
എന്നാൽ വൈകീട്ട് ഒരു പകുതി പപ്പായയോ പേരക്കയോ കഴിക്കും. അത്താഴത്തിന് പച്ചില സാലഡൊ ആപ്പിളോ കുറച്ച് വാൾനട്ടോ മാത്രമെ കഴിച്ചിരുന്നുള്ളു. രാത്രിയിൽ കഴിയുന്നത്ര കാർബോഹൈഡ്രേറ്റുകൾ ഒഴിവാക്കി ഭൂമി പറയുന്നു. ദിവസവും 7 ലിറ്റർ വെള്ളവും കുടിക്കാറുണ്ടെന്നും മധുരം കുറയ്ക്കാൻ തീരുമാനിച്ചതാണ് തൻ്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നെന്നും ഭൂമി പറയുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ദീര്‍ഘസമയം ഇരുന്ന് ജോലിചെയ്യുന്നവരില്‍ പലരും പൊണ്ണത്തടിയാന്മാരാണ്!