Webdunia - Bharat's app for daily news and videos

Install App

Women's Day 2023: സ്ത്രീകളെ സന്തോഷിപ്പിക്കാനുള്ള 10 കാര്യങ്ങള്‍; ഇവ പരീക്ഷിച്ചു നോക്കൂ

Webdunia
ബുധന്‍, 8 മാര്‍ച്ച് 2023 (11:45 IST)
Women's Day 2023: സ്ത്രീകളെ എങ്ങനെ സന്തോഷിപ്പിക്കാം എന്ന് ആലോചിച്ചു തല പുകയ്ക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഈ കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കൂ. സ്ത്രീകളെ സന്തോഷിപ്പിക്കാനുള്ള 10 ടിപ്‌സുകള്‍ ഇതാ..., 
 
1. അവളെ നന്നായി കേള്‍ക്കുക 
 
തിരക്കുകള്‍ക്കിടയില്‍ സ്ത്രീകളെ കേള്‍ക്കാന്‍ സമയം കണ്ടെത്താത്തവരാണ് ഭൂരിഭാഗം പുരുഷന്‍മാരും. തങ്ങളെ കേള്‍ക്കുകയും തങ്ങളുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കുകയും ചെയ്യുന്ന പുരുഷന്‍മാരെയാണ് കൂടുതല്‍ സ്ത്രീകളും ജീവിതത്തില്‍ ആഗ്രഹിക്കുന്നത്. 
 
2. തുറവിയുള്ളവരായിരിക്കണം 
 
അവരോട് എല്ലാ കാര്യങ്ങളും ഷെയര്‍ ചെയ്യുകയും തുറവിയുള്ള മനസ്ഥിതി ഉള്ളവരും ആയിരിക്കണം. 
 
3. സെന്‍സിറ്റീവ് ആയിരിക്കണം 
 
അവളുമായി വൈകാരിക അടുപ്പം സൂക്ഷിക്കാന്‍ സാധിക്കണം.
 
4. അവളെ അഭിനന്ദിക്കണം 
 
അവളുടെ കഴിവുകളില്‍ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണം 
 
5. വാഗ്ദാനങ്ങള്‍ പാലിക്കണം 
 
തങ്ങള്‍ക്ക് നല്‍കുന്ന വാഗ്ദാനങ്ങള്‍ കൃത്യമായി പാലിക്കുന്ന പുരുഷന്‍മാരെ സ്ത്രീകള്‍ക്ക് വളരെ ഇഷ്ടമാണ് 
 
6. ആശ്ചര്യപ്പെടുത്താന്‍ കഴിയണം 
 
അവളെ ആശ്ചര്യപ്പെടുത്തുകയും സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കുകയും വേണം 
 
7. അവളെ ബഹുമാനിക്കണം 
 
സ്വയം ബഹുമാനിക്കുന്ന പോലെ അവള്‍ക്ക് ബഹുമാനം നല്‍കണം 
 
8. നീതിയുള്ളവനാകണം 
 
അവളോട് നീതി പുലര്‍ത്താന്‍ സാധിക്കണം 
 
9. അവള്‍ക്കൊപ്പം സമയം ചെലവഴിക്കണം 
 
എത്ര തിരക്കുണ്ടെങ്കിലും അവള്‍ക്കും കുടുംബത്തിനുമൊപ്പം സമയം ചെലവഴിക്കാന്‍ കണ്ടെത്തണം 
 
10. വ്യക്തിത്വത്തെ ബഹുമാനിക്കണം 
 
അവള്‍ തന്നെ പോലെ ഒരു സ്വതന്ത്ര വ്യക്തിയാണെന്നും തന്റേതായ ഇഷ്ടങ്ങളും താല്‍പര്യങ്ങളും അവള്‍ക്കും ഉണ്ടെന്നും മനസ്സിലാക്കി പെരുമാറണം. 
 

അനുബന്ധ വാര്‍ത്തകള്‍

ഇതും ആഘോഷിക്കപ്പെടണം...കുഞ്ഞു സിനിമയുടെ വലിയ വിജയം! നിങ്ങള്‍ കണ്ടോ ?

വിരമിക്കൽ പിൻവലിച്ച് മുഹമ്മദ് ആമിർ, പാകിസ്ഥാനായി ലോകകപ്പിൽ കളിക്കൻ തയ്യാറാണെന്ന് താരം

ഗ്രൗണ്ടിലൂടെ പട്ടി ഓടിയപ്പോള്‍ 'ഹാര്‍ദിക്' വിളികളുമായി മുംബൈ ഫാന്‍സ്; രോഹിത്തിനായി മുറവിളി !

Sanju Samson: പണ്ടേ ഉള്ള ശീലമാണ്, ഐപിഎല്ലിലെ ആദ്യ കളിയാണോ സഞ്ജു തിളങ്ങിയിരിക്കും, സംശയമുണ്ടോ? കണക്കുകൾ നോക്കാം

100 കോടി ബജറ്റിൽ ജയം രവിയുടെ വമ്പൻ ചിത്രം വരുന്നു, ജീനിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

കുറച്ച് ദൂരം നടക്കുമ്പോഴേക്കും കിതപ്പ്; നിസാരമായി കാണരുത്

പ്രമേഹ രോഗികളിലെ ലൈംഗിക പ്രശ്‌നങ്ങള്‍; തിരിച്ചറിയാതെ പോകരുത് ഇക്കാര്യങ്ങള്‍

ആരോഗ്യം നന്നായിരിക്കണോ? ഇതൊന്ന് വായിച്ചു നോക്കൂ

ഉറക്കത്തില്‍ തടസങ്ങല്‍ ഉണ്ടാകുന്നത് ശരീരത്തില്‍ ഉപ്പിന്റെ അംശം കൂടിയതുകൊണ്ടാകാം

എപ്പോഴും കമ്പ്യൂട്ടര്‍ അല്ലെങ്കില്‍ ഫോണ്‍! ഈ രോഗം വരാതെ ശ്രദ്ധിക്കണം

അടുത്ത ലേഖനം
Show comments