Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്ത്രീധവുമായി ബന്ധപ്പെട്ട് ഇത്രയധികം ശിക്ഷകളോ!

സ്ത്രീധവുമായി ബന്ധപ്പെട്ട് ഇത്രയധികം ശിക്ഷകളോ!

സിആര്‍ രവിചന്ദ്രന്‍

, ശനി, 26 നവം‌ബര്‍ 2022 (14:23 IST)
1961ലാണ് സ്ത്രീധന നിരോധന നിയമം നിലവില്‍ വന്നെങ്കിലും ഇതുമൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്ക് ഒരു കുറവുമില്ല. സ്ത്രീധനമെന്ന ദുരാചാരത്തെ ഇല്ലാതാക്കാന്‍ കഴിയുമോ എന്ന ചോദ്യത്തിന് ആര്‍ക്കും ഉത്തരമുണ്ടാകില്ല. എന്നാല്‍ ഇത് നിയന്ത്രിക്കാന്‍ കഴിയുമെന്ന് എല്ലാവര്‍ക്കും അറിയാം. നമ്മുടെ സമൂഹത്തെ തന്നെ കാര്‍ന്നു തിന്നുന്ന ഒരു മാരക രോഗമാണ് സ്ത്രീധമെന്നത് എല്ലാവരും തിരിച്ചറിയേണ്ടതാണ്. ഇനിയെങ്കിലും കണ്ണു തുറക്കൂ.
 
ശിക്ഷകള്‍-
1. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും, ഇതിന് പ്രേരിപ്പിക്കുന്നതും, 5 വര്‍ഷത്തില്‍ കുറയാത്ത തടവു ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. തടവു ശിക്ഷ കൂടാതെ, 15,000 രൂപയോ, സ്ത്രീധനത്തുകയോ ഏതാണോ കൂടുതല്‍, ആ സംഖ്യയ്ക്കുള്ള പിഴ ശിക്ഷയും ഉണ്ടായിരിക്കും. ഇപ്രകാരം കുറ്റക്കാരനാണ് എന്ന് കണ്ടെത്തിയ കുറ്റവാളിക്ക്, അഞ്ച് വര്‍ഷത്തില്‍ കുറവുള്ള ശിക്ഷയാണ് ചുമത്തുന്നതെങ്കില്‍, ആയതിനുള്ള കാരണം മജിസ്‌ട്രേറ്റ് രേഖപ്പെടുത്തേണ്ടതാണ്.
 
2. വധൂവരന്മാരുടെ മാതാപിതാക്കളോടോ, ബന്ധുക്കളോടോ, രക്ഷിതാക്കളോടോ, പ്രത്യക്ഷമായോ പരോക്ഷമായോ സ്ത്രീധനം ആവശ്യപ്പെടുന്നത് കുറ്റകരവും 6 മാസത്തില്‍ കുറയാത്തതും 2 വര്‍ഷത്തില്‍ കൂടാത്തതുമായ തടവു ശിക്ഷയും 10,000 രൂപ പിഴ ഒടുക്കുവാനും ഉള്ള ശിക്ഷയ്ക്ക് അര്‍ഹനുമായിരിക്കും.
 
3. സ്ത്രീധനം കൊടുക്കുന്നതിനോ വാങ്ങുന്നതിനോ ഉള്ള മാധ്യമ പരസ്യം കൊടുക്കുന്നയാള്‍ക്ക്, 6 മാസം മുതല്‍ 5 വര്‍ഷം വരെയുള്ള കാലത്തേക്കുള്ള തടവ് ശിക്ഷ ലഭിക്കുന്നതാണ്. കൂടാതെ 15,000 രൂപ വരെയുള്ള പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ്.
 
4. സ്ത്രീധനതുക വധുവിന്റെ പേരില്‍ നിര്‍ദ്ദേശിക്കപ്പെട്ട സമയ പരിധിക്കുള്ളില്‍ നിക്ഷേപിച്ചിട്ടില്ലെങ്കില്‍, ചുരുങ്ങിയത് 6 മാസത്തില്‍ കുറയാത്തതും 2 വര്‍ഷത്തില്‍ കൂടാത്തതുമായ തടവോ, പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുന്നതാണ്. പിഴ ശിക്ഷ ചുരുങ്ങിയത് 5,000 രൂപയും പരമാവധി 10,000 രൂപ വരെയുമായിരിക്കും.
 
5. സ്ത്രീധന നിരോധന നിയമ പ്രകാരമുള്ള കേസുകളില്‍ ജാമ്യം ലഭിക്കുവാന്‍ അര്‍ഹതയില്ലാത്തതും രാജിയാക്കാന്‍ വ്യവസ്ഥ ഇല്ലാത്തതുമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലപ്പുറത്ത് അഞ്ചാംപനി ഭീതി; പനിയുണ്ടെങ്കില്‍ സൂക്ഷിക്കുക, രോഗലക്ഷണങ്ങള്‍ ഇതെല്ലാം