ഭർത്താവിൻ്റെ മരണശേഷം നല്ലൊരു ഭക്ഷണം കഴിച്ചാലോ വസ്ത്രം ധരിച്ചാലോ പ്രശ്നം: മനസ്സ് തുറന്ന് മേഘ്നാ രാജ്

Webdunia
ബുധന്‍, 17 ഓഗസ്റ്റ് 2022 (16:35 IST)
തെന്നിന്ത്യൻ സിനിമാലോകത്തെയാകെ ഞെട്ടിച്ച വിയോഗമായിരുന്നു നടൻ ചിരഞ്ജീവി സർജയുടെ മരണം. 2020 ജൂൺ 7ന് ഹൃദയസ്തംഭനത്തെ തുടർന്നായിരുന്നു ചിരഞ്ജീവി സർജ അന്തരിച്ചത്. ചിരഞ്ജീവി മരണപ്പെടുമ്പോൾ ഭാര്യയും നടിയുമായിരുന്ന മേഘ്നാ രാജ് നാലര മാസത്തോളം ഗർഭിണിയായിരുന്നു. ചീരുവിൻ്റെ മരണത്തെ പോലെ മേഘ്നയുടെ സാഹചര്യവും ഏവരെയും ഏറെ ദുഖിപ്പിച്ചു.
 
മാസങ്ങൾക്ക് ശേഷം മകൻ റയാന് മേഘ്ന ജന്മം നൽകി. വലിയ സന്തോഷത്തോടെയാണ് സമൂഹമാധ്യമങ്ങൾ ഈ വാർത്തയെ ഏറ്റെടുത്തത്. മകനുമൊത്തുള്ള താരത്തിൻ്റെ ചിത്രങ്ങൾ വലിയ രീതിയിൽ സ്വീകരിക്കപ്പെട്ടു. എന്നാൽ തുടർന്ന് ജോലിയിൽ സജീവമാകാൻ തീരുമാനിച്ചതോടെ തനിക്ക് വലിയ രീതിയിൽ വിമർശനങ്ങൾ നേരിടേണ്ടി വന്നെന്ന് മേഘ്ന പറയുന്നു. ബോളിവുഡ് ബബിൾ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലാണ് മേഘ്ന തനിക്ക് നേരിടേണ്ടി വന്ന അനുഭവങ്ങളെ പറ്റി തുറന്ന് പറഞ്ഞത്.
 
ഭർത്താവിൻ്റെ അപ്രതീക്ഷിതമായ വിടവാങ്ങലിൽ ഞാനാകെ തളർന്നിരുന്നു. ആ തകർച്ചയിൽ നിന്നും ഏറെ സമയമെടുത്താണ് ഞാൻ കരകയറിയത്. മകൻ റയാൻ്റെ സാന്നിധ്യമാണ് എനിക്ക് കരുത്തായത്. ഈ സമയങ്ങളിൽ കുഞ്ഞിന് വേണ്ടി ജീവിക്കും ബാക്കിയെല്ലാം മറന്ന് കളയു എന്നാണ് പലരും എന്നോട് പറഞ്ഞത്. എനിക്കത് ഒരിക്കലും ഉൾക്കൊള്ളാനായില്ല. ചീരുവിൻ്റെ മരണം എന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചു. ഒരു രാത്രികൊണ്ട് ശക്തയായി മാറിയ സ്ത്രീയല്ല ഞാൻ.
 
അനുഭവങ്ങൾ എന്നെ പരുവപ്പെടുത്തിയെടുത്തു. ഇപ്പോൾ ഏത് പ്രതിസന്ധിയേയും കൈകാര്യം ചെയ്യാൻ എനിക്കറിയാം. ചീരു പോകുന്നതിന് മുൻപ് മറ്റുള്ളവരെ ആശ്രയിക്കുന്ന ആളായിരുന്നു ഞാൻ. ഇന്നത് മാറി. ഭർത്താവിൻ്റെ മരണശേഷം നല്ലൊരു വസ്ത്രം ധരിച്ചാലോ, ഭക്ഷണം കഴിച്ചാലോ നിങ്ങൾ ചീരുവിനെ മറന്നു അല്ലേ എന്ന കമൻ്റുകളാണ് സമൂഹമാധ്യമങ്ങളിൽ ലഭിച്ചത്. എനിക്ക് അത് അവരെ ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. മേഘ്ന പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

വിശാലഹൃദയനായ ഫിഫ ക്ഷമിച്ചു, റൊണാൾഡോയ്ക്ക് ലോകകപ്പിലെ ആദ്യമത്സരത്തിൽ തന്നെ കളിക്കാം

WPL 2026: ദീപ്തി ശർമയും ലോറ വോൾവാർഡും താരലേലത്തിൽ, അവസരം കാത്ത് 7 മലയാളി താരങ്ങൾ, വനിതാ പ്രീമിയർ ലീഗ് താരലേലം ഇന്ന്

December 2025 Bank Holidays: ഡിസംബറിലെ ബാങ്ക് അവധി ദിനങ്ങള്‍

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

എല്ലാം കാണുക

ഏറ്റവും പുതിയത്

എന്താണ് സൈലന്റ് സ്‌ട്രോക്ക്, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

പൂച്ച മാന്തിയാല്‍ നിസാരമായി കാണരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ചിലര്‍ക്ക് ഹൊറര്‍ സിനിമകളാണ് ഇഷ്ടം, കാരണം എന്താണെന്നറിയാമോ

നിങ്ങള്‍ ഒരു സ്വാര്‍ത്ഥനാണോ, ഇതാണ് ലക്ഷണം

തൊലിപ്പുറത്ത് ചൊറിച്ചില്‍ ഉണ്ടോ, കഴുത്തില്‍ കറുത്ത പാടുണ്ടോ; കാരണം പ്രമേഹം!

അടുത്ത ലേഖനം
Show comments