സെറീന വില്യംസിന് പെൺകുഞ്ഞ് പിറന്നു
						
		
						
				
സെറീന വില്യംസിന് പെൺകുഞ്ഞ് പിറന്നു
			
		          
	  
	
		
										
								
																	മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം സെറീന വില്യംസിനും റെഡിറ്റ് സഹസ്ഥാപകൻ അലക്സിസ് ഒഹാനിയനും പെൺകുഞ്ഞ്. ഫ്ലോറിഡയിലെ ക്ലിനിക്കില്‍ വെച്ചായിരുന്നു കുഞ്ഞിന്റെ പിറവി. താരത്തിന്റെ പരിശീലകനാണ് വാര്‍ത്ത പുറത്തുവിട്ടത്.
									
			
			 
 			
 
 			
			                     
							
							
			        							
								
																	സെറീനയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നതായും അവർ ഉടൻ തന്നെ കളിക്കളത്തിൽ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
									
										
								
																	ബുധനാഴ്ചയായിരുന്നു മുപ്പത്തിയഞ്ചുകാരിയായ സെറീനയെ വെസ്റ്റ് പാം ബീച്ചിലുള്ള സെന്റ് മേരീസ് മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചത്. അതേസമയം, കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായിട്ടില്ല. സുഖപ്രസവമായിരുന്നു താരത്തിനെന്നാണ് മാധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.