Select Your Language

Notifications

webdunia
webdunia
webdunia
webdunia

നാല് ദിവസത്തിലൊരിക്കല്‍ സെക്‌സ് ചെയ്യണോ? ഉസ്താദുമാരുടെ മണ്ടത്തരം

നാല് ദിവസത്തിലൊരിക്കല്‍ സെക്‌സ് ചെയ്യണോ? ഉസ്താദുമാരുടെ മണ്ടത്തരം
, തിങ്കള്‍, 25 ഏപ്രില്‍ 2022 (16:35 IST)
ഇസ്ലാം മതവിശ്വാസം അനുസരിച്ച് നാല് ദിവസത്തിലൊരിക്കല്‍ നിര്‍ബന്ധമായും സെക്‌സ് ചെയ്യണമെന്ന് ഒരു മുസ്ലിം പണ്ഡിതന്‍ (അങ്ങനെയാണ് അവര്‍ സ്വയം വിശേഷിപ്പിക്കുന്നത്) പഠിപ്പിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. അങ്ങേയറ്റം സ്ത്രീവിരുദ്ധവും അശാസ്ത്രീയതയുമാണ് അയാള്‍ പഠിപ്പിക്കുന്നത്. അതൊക്കെ സത്യമാണെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം ഈ സമൂഹത്തിലുണ്ട് എന്നത് മറ്റൊരു ഭയപ്പെടുത്തുന്ന സത്യവും. യഥാര്‍ഥത്തില്‍ എന്താണ് സെക്‌സ്? അതിനു മതങ്ങളുമായി എന്തെങ്കിലും ബന്ധമുണ്ടോ? സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയിലെ മണ്ടത്തരങ്ങളെ അകറ്റി നിര്‍ത്തി സെക്‌സിനെ കുറിച്ചുള്ള യഥാര്‍ഥ അവബോധം നമുക്ക് നേടിയെടുക്കാം. 
 
എന്താണ് സെക്‌സ്
 
രണ്ട് വ്യക്തികള്‍ക്കിടയില്‍ ശരീരികമായ ആകര്‍ഷണം തോന്നുകയും ആ വ്യക്തികള്‍ പരസ്പര സമ്മതത്തോടെ ലൈംഗികതയില്‍ ഏര്‍പ്പെടുകയും ചെയ്യുന്നതാണ് സെക്‌സ്. അത് പുരുഷനും സ്ത്രീയും ആകാം, പുരുഷനും പുരുഷനും ആകാം, സ്ത്രീയും സ്ത്രീയും ആകാം, ട്രാന്‍സ് പേഴ്‌സണ്‍ ആയുള്ള വ്യക്തികളുമാകാം. 
 
ഭാര്യയും ഭര്‍ത്താവും മാത്രമാണോ സെക്‌സില്‍ ഏര്‍പ്പെടുക? 
 
ടോക്‌സിക് ആയ മതങ്ങള്‍ അവരുടെ സദാചാര ബോധത്തില്‍ നിന്നാണ് സെക്‌സിനെ കുറിച്ച് പഠിപ്പിക്കുന്നത്. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ഭാര്യയും ഭര്‍ത്താവും മാത്രമേ സെക്‌സില്‍ ഏര്‍പ്പെടാവൂ എന്നത്. അത് തികച്ചും തെറ്റാണ്. നേരത്തെ പറഞ്ഞതുപോലെ പരസ്പരം ആകൃഷ്ടരാകുന്ന രണ്ട് വ്യക്തികള്‍ക്ക് പരസ്പര സമ്മതത്തോടെ ഏര്‍പ്പെടാവുന്ന ഒന്നാണ് സെക്‌സ്. 
 
നാല് ദിവസത്തില്‍ ഒരിക്കല്‍ സെക്‌സ് ചെയ്യണോ? 
 
വൈറലായ വീഡിയോയില്‍ പ്രസക്ത ഭാഗമായി ഇയാള്‍ പറയുന്ന ഒരു കാര്യമാണ് നാല് ദിവസത്തില്‍ ഒരിക്കല്‍ സെക്‌സ് ചെയ്യണമെന്നത്. അല്ലെങ്കില്‍ അതൊരു അപരാധമായാണ് ഇയാള്‍ വിശേഷിപ്പിക്കുന്നത്. സെക്‌സിന് പ്രത്യേക സമയമോ ഇടവേളയോ ഒന്നും ഇല്ല. രണ്ട് വ്യക്തികള്‍ അവര്‍ക്ക് ഇരുവര്‍ക്കും മാനസികവും ശാരീരികവുമായി സെക്‌സില്‍ ഏര്‍പ്പെടാന്‍ തോന്നിയാല്‍ അത് ചെയ്യാവുന്നതാണ്. അത് തീര്‍ച്ചയായും സെക്‌സില്‍ ഏര്‍പ്പെടുന്ന വ്യക്തികളില്‍ മാത്രം നിക്ഷിപ്തമായ കാര്യമാണ്. അല്ലാതെ ഏതെങ്കിലും ഉസ്താദുമാരോ പുരോഹിതരോ അല്ല നിഷ്‌കര്‍ഷിക്കേണ്ടത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

World Malaria Day: പ്രതിരോധ ശക്തി കൂട്ടുന്ന ഈഭക്ഷണങ്ങള്‍ കഴിക്കണം