Select Your Language

Notifications

webdunia
webdunia
webdunia
webdunia

മധുവിധുവിന്റെ മണം ചോരും മുമ്പേ വിവാഹ മോചനം; ഞെട്ടിപ്പിക്കുന്ന കാരണങ്ങള്‍

മധുവിധു കാലം തീരും മുമ്പെ വിവാഹ മോചിതരാകാനുള്ള കാരണങ്ങള്‍

മധുവിധുവിന്റെ മണം ചോരും മുമ്പേ വിവാഹ മോചനം; ഞെട്ടിപ്പിക്കുന്ന കാരണങ്ങള്‍
, വ്യാഴം, 18 ഓഗസ്റ്റ് 2016 (15:31 IST)
വിവാഹം സ്വര്‍ഗത്തില്‍ നടക്കുന്നു എന്ന് പറയുമെങ്കിലും മധുവിധു നാളുകള്‍ക്ക് ശേഷം പലര്‍ക്കും ജീവിതം നരഗമായി തോന്നുന്നു. കുറച്ച് നാളുകള്‍ നീളുന്ന സഹനത്തിന് ശേഷം വിവാഹ മോചനം എന്ന ആവശ്യത്തിലേക്ക് ദമ്പതികള്‍ എത്തിച്ചേരുന്നു. ഇന്ത്യയിലെ വിവാഹ പ്രായം സ്ത്രീയ്ക്ക് 18ഉം പുരുഷന് 21ഉം ആണെങ്കിലും അതൊരിക്കലും പക്വതയാര്‍ന്ന വൈവാഹിക ജീവിതത്തിനുള്ള കാലം ആയി ആരും കണക്കാക്കുന്നില്ല. നേരത്തെ വിവാഹിതരാകുന്ന പല ദമ്പതികളും ഒന്നോ രണ്ടോ വര്‍ഷത്തെ വൈവാഹിക ജീവിതത്തിനൊടുവില്‍ ദാമ്പത്യം അവസാനിപ്പിക്കുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിരവധി കാരണങ്ങളാണ് പെട്ടെന്ന് അവസാനിക്കുന്ന വൈവാഹിക ബന്ധങ്ങളില്‍ നിന്നും വിദഗ്ധര്‍ കണ്ടെത്തുന്നത്. 
 
നിലവിലെ വിവാഹ മോചന കണക്കുകള്‍ പരിശോധിച്ചാല്‍ ഭൂരിഭാഗവും വിവാഹിതരായി ആദ്യ പത്ത് വര്‍ഷത്തിനുള്ളിലാണ് വിവാഹ മോചനം സംഭവിക്കുന്നതെന്ന് കാണാം. നാലു വര്‍ഷത്തിനും എട്ട് വര്‍ഷത്തിനും ഇടയില്‍ വിവാഹ മോചിതരാകുന്നവരാണ് അതില്‍ ഏറെയും. മുമ്പ് വിവാഹ മോചിതരാവുന്ന സ്ത്രീകളുടെ ശരാശരി പ്രായം 42ഉം പുരുഷന്റെ പ്രായം ശരാശരി 45ഉം ആയിരുന്നെങ്കില്‍ ഇപ്പോഴത് സ്ത്രീയുടേത് 25-29ഉം പുരുഷന്റേത് 30-34 ഉം ആണ്. മുപ്പത് വയസിനുള്ളില്‍ വിവാഹിതരായി വിവാഹ മോചനം നേടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. 
 
ലൈംഗിക ബന്ധത്തിന്റെ സ്ഥാനത്ത് അശ്ലീല വീഡിയോകളും ആത്മബന്ധത്തിന്റെയും സ്വകാര്യ നിമിഷത്തിന്റെയും സ്ഥാനത്ത് വീഡിയോ ഗെയിം എത്തുന്നതോടെ ബന്ധത്തില്‍ വിള്ളലുകള്‍ വീണ് തുടങ്ങും. പങ്കാളിയില്‍ നിന്നും പലതും അമിതമായി പ്രതീക്ഷിക്കുകയും അത് ലഭിക്കാതാവുകയും ചെയ്യുന്നതോടെ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ചെയ്യും. വിവാഹിതരായി മൂന്ന്- നാല് വര്‍ഷം ഒന്നിച്ച് ജീവിച്ചിട്ടും പരസ്പരം ശരിയായി അറിയാത്തവരാണ് പലരും. സത്യത്തില്‍ ദമ്പതികള്‍ ജീവിച്ച് തുടങ്ങിയിട്ട് പോലുമുണ്ടാകില്ല. 
 
നേരത്തെ വിവാഹിതരായി വിവാഹ മോചിതരാവുന്ന ഭൂരിഭാഗം ദമ്പതികളും ഉയര്‍ന്ന വിദ്യാഭ്യാസവും സ്വകാര്യ, കോര്‍പ്പറേറ്റ് മേഖലകളില്‍ ഉയര്‍ന്ന ജോലിയുമുള്ളവരുമാണ്. തങ്ങളുടെ ജീവിതത്തില്‍ എന്താണ് നടക്കുന്നതെന്ന് ഉത്തമ ബോധ്യമുള്ളവരാണെങ്കിലും ബന്ധങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ശരിയായ ധാരണയില്ലായ്മയാണ് വിവാഹ മോചനത്തിലേക്ക് നയിക്കുന്നത്. വിവാഹബന്ധത്തിലെ തകര്‍ച്ച വ്യക്തികളെ കൊണ്ടെത്തിക്കുന്നത് അശ്ലീല വീഡിയോയ്ക്ക് അടിമകളാവുക എന്നതിലേക്കായിരിക്കും. ഇത് ബന്ധത്തിലെ അകല്‍ച്ച വര്‍ദ്ധിപ്പിക്കും. ഇത്തരം സാഹചര്യത്തില്‍ ഭാര്യയായിരിക്കും വിവാഹ മോചനത്തെ കുറിച്ച് ചിന്തിക്കുക.  
 
ഇത്തരത്തില്‍ വിവാഹ മോചനത്തിനെത്തുന്ന ഭൂരിഭാഗം ദമ്പതികളും ഉയര്‍ന്ന ഐക്യു ഉള്ളവരാണെന്ന് വിദഗ്ധര്‍ പറയുന്നു. ഇതില്‍ ഒരു ദമ്പതികളെങ്കിലും വൈകാരികത കുറഞ്ഞ ആളായിരിക്കും. ഇത്തരം സാഹചര്യത്തില്‍ ദമ്പതികളിലൊരാള്‍ക്ക് വൈകാരികമായ പ്രശ്‌നങ്ങള്‍ നേരിട്ടേക്കാം. ഇത് വിവിവാഹമോചനത്തിലേക്ക് എത്തിക്കും. ഭൂരിഭാഗം യുവ ദമ്പതികളും തങ്ങളുടെ 20 വയസിന് മുമ്പും 30 വയസിന് ശേഷവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാത്തവരാണ്. ദാമ്പത്യത്തില്‍ വൈകാരികത കുറയുന്നതോടെ ലൈംഗിക ബന്ധത്തിന്റെ തീവ്രതയും സ്വാഭാവികമായും കുറയും. ദാമ്പത്യ ബന്ധത്തില്‍ ഉണ്ടായിരിക്കേണ്ട ക്ഷമ, സഹനം, പരസ്പര ധാരണ, പരസ്പര സഹായം തുടങ്ങിയവയെല്ലാം ഇല്ലാതാകും.  
 
പ്രതിമാസം 20 മുതല്‍ 25 വരെ ദമ്പതികളാണ് നിലവില്‍ വിവാഹ മോചനം നേടുന്നത്. വിവാഹ മോചനം തേടിയെത്തുന്ന യുവ ദമ്പതികളില്‍ ഭൂരിഭാഗവും ഉയര്‍ന്ന സമ്മര്‍ദ്ദം നേരിടുന്നവരാണ്. ജോലിയിലെ സമ്മര്‍ദ്ദം തന്നെയാണ് വിവാഹമോചനത്തിന് പിന്നില്‍. പലര്‍ക്കും കുട്ടികളും ഉണ്ടായിട്ടുണ്ടാവില്ല. തകര്‍ന്ന ദാമ്പത്യങ്ങളില്‍ വെറും അഞ്ച് ശതമാനം മാത്രമാണ് കൗണ്‍സലിംഗിലൂടെ നേരെയാക്കാനാവുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പകർച്ച പനി: പടരുകയാണ്... പടർന്ന് പിടിക്കുകയാണ്; അറിയാം ചില ആരോഗ്യ പരിരക്ഷ മാർഗങ്ങൾ