Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഈ കാര്യങ്ങളെല്ലാം അറിഞ്ഞശേഷം മാത്രമേ വധുവിനെ തിരഞ്ഞെടുക്കാന്‍ പാടുള്ളൂ; അല്ലെങ്കില്‍...

വധുവിനെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ഇതൊന്നു വായിക്കൂ‍...!

ഈ കാര്യങ്ങളെല്ലാം അറിഞ്ഞശേഷം മാത്രമേ വധുവിനെ തിരഞ്ഞെടുക്കാന്‍ പാടുള്ളൂ; അല്ലെങ്കില്‍...
, വ്യാഴം, 28 സെപ്‌റ്റംബര്‍ 2017 (16:30 IST)
ദാമ്പത്യ ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ ആര്‍ക്കും പുതുമയായ ഒരു കാര്യമല്ല. എന്നാല്‍ പലപ്പോഴും ചെറിയ പ്രശ്‌നങ്ങള്‍ വിവാഹ മോചനത്തിലേക്കുവരെ നയിക്കും. വിവാഹം എന്നത് ജീവിതകാലം മുഴുവന്‍ നീണ്ടുപോകേണ്ട ബന്ധമാണെന്ന ചിന്ത ഇല്ലാത്തതാണ് മിക്ക വിവാഹ മോചനങ്ങള്‍ക്കും പ്രധാന കാരണം. നീണ്ടു നില്‍ക്കുന്ന ഒരു വിവാഹ ബന്ധമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
 
1. നല്ല കുടുംബപാശ്‌ചാത്തലത്തില്‍ ജനിച്ചിട്ടും വീട്ടു ജോലികള്‍ അറിയാത്ത സ്ത്രീകളെ വിവാഹം കഴിക്കുന്നതിന് മുമ്പ് ഒന്നുകൂടി ആലോചിക്കുന്നത് നല്ലതായിരിക്കും.
 
2. ഏത് മതമാണെങ്കിലും ദൈവ വിശ്വാസമുള്ള സ്ത്രീകളെ പങ്കാളിയായി തിരഞ്ഞെടുക്കുന്നത് നല്ലതാണ്. ഇത്തരം സ്ത്രീകള്‍ പൊതുവെ ശാന്ത സ്വഭാവമുള്ളവരും സ്നേഹസമ്പന്നരും ആയിരിക്കുമെന്നാണ് പൊതുവേ ഉള്ള വിശ്വാസം
 
3. പെണ്‍കുട്ടിയുടെ സൌന്ദര്യം നോക്കി ഒരിക്കലും മയങ്ങി വീഴരുത്. സൌന്ദര്യം ഉണ്ടായതുകൊണ്ടുമാത്രം നല്ല സ്വഭാവ ഗുണം ഉണ്ടാകണമെന്നില്ല. നല്ല പെരുമാറ്റവും പെണ്‍കുട്ടിയുടെ മനസ്സുമായിരിക്കണം ജീവത പങ്കാളിയെ തിരഞ്ഞെടുക്കുന്നതിന് മുമ്പ് ആണ്‍കുട്ടികള്‍ ശ്രദ്ധിക്കേണ്ടത്.
 
4. സ്വന്തം കാര്യം നടക്കാന്‍ കള്ളം പറയുന്ന സ്ത്രീകളെ പങ്കാളിയായി തിരഞ്ഞെടുക്കരുത്. 
 
5. സമ്പന്ന കുടുംബത്തില്‍ ജനിച്ചതുകൊണ്ടോ നല്ല കുടുംബപശ്‌ചാത്തലം ഉണ്ടായതുകൊണ്ടോ ഒരു പെണ്‍കുട്ടിക്ക് നല്ല സ്വഭാവ ഗുണം ഉണ്ടാകണമെന്നില്ല. നല്ല മാതാപിതാക്കളില്‍ നിന്നുമാണ് ഇത്തരം ഗുണങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് ലഭിക്കുന്നത്. ചുരുക്കത്തില്‍ പെണ്‍കുട്ടിയെ തിരഞ്ഞെടുക്കും മുമ്പ് മാതാപിതാക്കളേക്കുറിച്ചും പഠിക്കണമെന്ന് സാരം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാഹത്തിന് കാരണം വേണോ ? അവള്‍ അറിഞ്ഞിരിക്കണം... ഈ കാര്യങ്ങള്‍ !