Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗര്‍ഭിണിയാകാന്‍ ഒരുങ്ങുകയാണോ ? ഈ കാര്യങ്ങളെല്ലാം നിങ്ങള്‍ അറിഞ്ഞിരിക്കണം

ഗര്‍ഭധാരണത്തിനൊരുങ്ങുമ്പോള്‍ ശാരീരികവും അല്ലാത്തതുമായ പല കാര്യങ്ങളും നമുക്ക് ശ്രദ്ധിയ്ക്കാനുണ്ട്

ഗര്‍ഭധാരണം
, വ്യാഴം, 23 ജൂണ്‍ 2016 (17:21 IST)
നിങ്ങളുടെ ജീവിതത്തിലേക്ക് ഒരു പുതിയ അതിഥിയെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണോ? അതിനായി ഒരുങ്ങുമ്പോള്‍ എന്തെല്ലാം കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് അറിയാമോ? ഗര്‍ഭധാരണത്തിനൊരുങ്ങുമ്പോള്‍ ശാരീരികവും അല്ലാത്തതുമായ പല കാര്യങ്ങളും നമുക്ക് ശ്രദ്ധിയ്ക്കാനുണ്ട്. ഇത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് ഏറ്റവും പ്രധാനവുമാണ്. അമ്മയാകാനൊരുങ്ങുന്നതിനു മുമ്പ് ഈ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് ഏതൊരാള്‍ക്കും നല്ലതായിരിക്കും.
 
* അലര്‍ജി, തലവേദന തുടങ്ങിയ അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്നവരാണെങ്കില്‍ സൂക്ഷിക്കുക. ഇത്തരത്തിലുള്ള ചില മരുന്നുകള്‍ ഗര്‍ഭസ്ഥ ശിശുവിന് ദോഷകരമായി ഭവിച്ചേക്കാം. ഇത്തരം സന്ദര്‍ഭത്തില്‍ ഡോക്ടര്‍ നിര്‍ദേശിക്കുന്ന മരുന്നുകള്‍ മാത്രം ഉപയോഗിക്കുക. 
 
* ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്ല്യങ്ങള്‍ ഒഴിവാക്കാന്‍ വൈറ്റമിന്‍ ബി കൂടുതലായി കഴിക്കണം. അതായത് ചീരയോ പച്ച ഇലകളോട് കൂടിയ പച്ചക്കറികളോ കൂടുതലായി കഴിക്കുന്നത് മൂലം ശരീരത്തിന് വേണ്ട ഫോളിക്ക് ആസിഡ് ലഭ്യമാകുന്നു.
 
* ഭാരം കുറവാണെങ്കിലും അമിതമാണെങ്കിലും ഗര്‍ഭ സമയത്തും പ്രസവശേഷവും പലതരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഭാരം കുറവാണെങ്കില്‍ അത് അണ്ഡോല്‍പ്പാദനത്തെ ബാധിക്കും. എന്നാല്‍ ഭാരം കൂടുതലാണെങ്കില്‍ അത് പ്രമേഹത്തിനും അമിത രക്ത സമ്മര്‍ദത്തിനും വഴിയൊരുക്കുകയും ചെയ്യും. 
 
*വീട്ടില്‍ എന്തെങ്കിലും ജോലികളോ പെയിന്റിങ്ങോ ചെയ്യാനുണ്ടെങ്കില്‍ ഗര്‍ഭിണിയാകുന്നതിനു മുമ്പേ ചെയ്യുക. പെയിന്‍റ്, വാര്‍ണിഷ്, ഹാര്‍ഷ് ക്ളീനറുകള്‍ എന്നിവ അമ്മക്കും ഗര്‍ഭസ്ഥ ശിശുവിനും വളരെ ദോഷകരമാണ്.
 
* ഗര്‍ഭധാരണം ലക്ഷ്യമിടുന്നതിന് മൂന്നുമാസം മുമ്പ് തന്നെ ഡോക്ടറെ കാണുക. രക്തസമ്മര്‍ദം, പ്രമേഹം, തൈറോയിഡ്, ഹീമോഗ്ളോബിന്‍ എന്നിവ പരിശോധിച്ച് പ്രശ്നങ്ങളൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തുക. ഡോക്ടര്‍ നിര്‍ദേശിക്കുകയാണെങ്കില്‍ ജനിതക പരിശോധനയും നടത്തുന്നത് ഉത്തമമാണ്. 
 
* ആരോഗ്യകരമായ ഗര്‍ഭധാരണത്തിനും പ്രസവത്തിനും പല്ലിന്റെ ആരോഗ്യം പരമപ്രധാനമാണ്. മോണയിലെ പ്രശ്നങ്ങള്‍ രോഗാണു ബാധക്കും സമയമത്തൊതെയുള്ള പ്രസവത്തിനും വരെ കാരണമായേക്കും. ഗര്‍ഭധാരണ ശേഷം എക്സ്റേക്ക് വിധേയയാകാന്‍ കഴിയില്ലെന്നതിനാല്‍ അതിന് മുമ്പേ ഉള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രദ്ധിക്കുക.
 
* പച്ചക്കറികളും തവിട് കളയാത്ത ധാന്യവും ധാരാളം കഴിക്കുക. സോയ ഉല്‍പ്പന്നങ്ങള്‍, ബീന്‍സ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഫ്രിഡ്ജില്‍ പഴങ്ങളും ജ്യൂസുകളുമടക്കം വൈറ്റമിനാലും പ്രോട്ടീനാലും കാല്‍സ്യത്താലും സമ്പന്നമായ ഭക്ഷണങ്ങള്‍ സൂക്ഷിച്ചു വെക്കുക. 
 
* താല്‍പര്യമുള്ള പുസ്തകങ്ങള്‍ വായിച്ചോ, ധ്യാനത്തിലൂടെയോ, കൂട്ടുകാരുമായി സമയം ചെലവഴിച്ചോ, സിനിമക്ക് പോയോ അല്ലെങ്കില്‍ നന്നായി ഒന്ന് കിടന്നുറങ്ങിയോ മനസിനെ സമ്മര്‍ദങ്ങളില്‍ നിന്ന് മോചിപ്പിക്കാന്‍ ശ്രദ്ധിക്കുക. 
 
* ഗര്‍ഭധാരണത്തിന് മുമ്പായി സിഗരറ്റ്, കാപ്പി, വൈന്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കുക. പുകവലിയും വൈനും ഗര്‍ഭസ്ഥ ശിശുവിന്റെ മാനസികാരോഗ്യത്തിനും ഹൃദയാരോഗ്യത്തിനും ദോഷകരമാണ്. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ശരീരത്തില്‍ അധികമെത്തുന്നത് ഗര്‍ഭം അലസുന്നതിനു വരെ കാരണമായേക്കാം.
 
* പണപ്പെരുപ്പത്തിന്റേയും ജീവിത ചെലവ് കുത്തനെ ഉയരുകയും ചെയ്യുന്ന ഘട്ടത്തില്‍ പുതിയ അതിഥിയെ വളര്‍ത്തികൊണ്ടുവരാന്‍ ആവശ്യമായ സാമ്പത്തിക സ്ഥിതിയുണ്ടെന്ന് ആദ്യം ഉറപ്പുവരുത്തണം. ഗര്‍ഭധാരണ സമയത്തും ഡെലിവെറിക്ക് വേണ്ട ചെലവുകളും മനസിലാക്കി കൃത്യമായ കണക്കുകൂട്ടലുകള്‍ നടത്തുക. അതുപോലെതന്നെ ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന്റെ കാര്യങ്ങളെല്ലാം അറിയാന്‍ ശ്രമിക്കുകയും വേണം. 
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പ്രണയിനി അകന്നു പോകുന്നുവോ? ദാമ്പത്യത്തിൽ വിള്ളലുണ്ടാകുന്നുവോ?- കാരണം അതുതന്നെ!