Select Your Language

Notifications

webdunia
webdunia
webdunia
webdunia

പങ്കാളിയുടെ ഫോണ്‍ പരിശോധിക്കരുത്, അങ്ങനെ ചെയ്താല്‍... ദേ, ഇതൊക്കെയുണ്ടാകും!

പൂര്‍വ്വ ബന്ധത്തിലെ പങ്കാളി വഞ്ചിച്ചിട്ടുണ്ടെന്ന് കരുതി....

പങ്കാളിയുടെ ഫോണ്‍ പരിശോധിക്കരുത്, അങ്ങനെ ചെയ്താല്‍... ദേ, ഇതൊക്കെയുണ്ടാകും!
, തിങ്കള്‍, 4 ജൂലൈ 2016 (21:45 IST)
പരസ്പരസ്‌നേഹം ഏതൊരു ബന്ധത്തിന്റെയും ദീര്‍ഘായുസ്സിന് അടിസ്ഥാനമാണ്. അത് അല്‍പം കൂടിയാലും കുറഞ്ഞാലും പ്രശ്‌നം തന്നെ. സ്‌നേഹം കൂതുതലായാല്‍ അത് പിന്നീട് സ്വാര്‍ത്ഥതയിലേക്ക് വഴിമാറും. നീ എന്റേതാണെന്നതും എന്റേത് മാത്രമാണെന്നുമുള്ള ചിന്തയാണ് സ്‌നേഹവും സ്വാര്‍ത്ഥതയും തമ്മിലുള്ള വ്യത്യാസം. സ്വാര്‍ത്ഥതയുടെ പര്യായങ്ങളാണ് വിശ്വാസക്കുറവ്, അരക്ഷിതാവസ്ഥ, അസൂയ തുടങ്ങിയവ. പങ്കാളിയുടെ കാര്യത്തില്‍ സ്വാര്‍ത്ഥത കാണിക്കുമ്പോള്‍ ഇത്തരം കാര്യങ്ങളും കൂടെയുണ്ടാകുമെന്ന് ഓര്‍മ്മിക്കുക. ബന്ധം ദൃഢവും ഊഷ്മളവുമാകണമെങ്കില്‍ ദമ്പതികള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍:
 
വിവാഹ പൂര്‍വ്വ ബന്ധങ്ങള്‍ ഇല്ലാത്തവര്‍ ഇന്നത്തെ കാലത്ത് അപൂര്‍വ്വമാണ്. ചില ബന്ധങ്ങള്‍ അത്രമേല്‍ പ്രിയപ്പെട്ടതും ചിലത് ജീവിതത്തില്‍ മറക്കാനാവാത്ത വേദന സമ്മാനിച്ചതുമായിരിക്കാം. എങ്ങനെയൊക്കെയാണെങ്കിലും വിവാഹ ബന്ധത്തിലേക്ക് കടക്കുന്നതോടെ പഴയതെല്ലാം മറക്കാനും പങ്കാളിയെ സ്‌നേഹിക്കാനും പഠിക്കണം. പൂര്‍വ്വ ബന്ധത്തിലെ പങ്കാളി വഞ്ചിച്ചിട്ടുണ്ടെന്ന് കരുതി ജീവിതപങ്കാളിയെ സംശയിക്കാനോ പരുഷമായി പെരുമാറാനോ പാടില്ല. 
 
ഫോണ്‍ പരിശോധന പാടില്ല. ഇത് സംശയ ലക്ഷണമാണെന്നേ പങ്കാളിയ്ക്ക് തോന്നുകയുള്ളൂ. സംശയവും വിശ്വാസക്കുറവും ഉണ്ടെന്ന് പങ്കാളിയ്ക്ക് തോന്നുന്നതോടെ അത് ബന്ധത്തിന് വിലങ്ങു തടിയാകും. എത്ര അടുപ്പമാണെങ്കിലും ചില കാര്യങ്ങളില്‍ അവരുടെതായ സ്വകാര്യത അനുവദിച്ച് നല്‍കുക.  
 
പ്രശ്‌നങ്ങളെ കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ദമ്പതികള്‍ ആദ്യം ശീലിക്കേണ്ട പ്രധാന കാര്യം. കാര്യങ്ങള്‍ തുറന്ന് സംസാരിച്ചില്ലെങ്കില്‍ പ്രശ്‌നങ്ങളെ കുറിച്ച് പങ്കാളിയ്ക്ക് വ്യക്തമായ ധാരണ ലഭിക്കില്ല. ഇത് രണ്ടുപേരിലും പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. 
 
പങ്കാളിയെ വിശ്വസിക്കുക എന്നത് പ്രധാന കാര്യമാണ്. പരസ്പരവിശ്വാസമാണ് ബന്ധങ്ങളുടെ അടിത്തറ. അത് നഷ്ടപ്പെടുന്നിടത്ത് ബന്ധം അവസാനിക്കും. പങ്കാളിയുമായി ചെലവിടാനുള്ള സമയം കണ്ടെത്തുക. പങ്കാളികള്‍ ഒന്നിച്ചുള്ള സമയം കുറയുന്നതിനനുസരിച്ച് മനസുകള്‍ തമ്മില്‍ അകലുന്നു. 
 
മാനസിക, ശാരീരിക പീഡനം, എപ്പോഴും പങ്കാളിയെ കുറ്റപ്പെടുത്തുക, മറ്റുള്ളവരുടെ മുന്നില്‍ താഴ്ത്തിക്കെട്ടുക, തുടങ്ങിയവയെല്ലാം പരസ്പരമുള്ള ആത്മബന്ധം ഇല്ലാതാക്കും.
 
ഏത് ബന്ധത്തിനും ശാരീരികവും മാനസികവുമായ അടുപ്പം ആവശ്യമാണ്. രണ്ടും ഒരു പോലെ ഉണ്ടായാല്‍ മാത്രമേ ബന്ധം മുന്നോട്ടു പോകുകയുള്ളു. എന്നാല്‍ ഏറ്റവും അടിസ്ഥാനമായി വേണ്ടത് സ്‌നേഹം തന്നെ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗർഭിണികൾ തേൻ കുടിക്കരുത് എന്ന് പറയുന്നത് അന്ധവിശ്വാസമോ?