Webdunia - Bharat's app for daily news and videos

Install App

ആ സമയങ്ങളിലും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാം... പക്ഷേ കരുതല്‍ വേണം !

ഗര്‍ഭാവസ്ഥയിലെ ലൈംഗിക ബന്ധം

Webdunia
തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (11:40 IST)
ദാമ്പത്യത്തിന്റെ അടിത്തറയാണ് ലൈംഗിക ബന്ധം. ലൈംഗികത എന്ന് പറഞ്ഞാല്‍ പങ്കാളികളുടെ പരസ്പര സമര്‍പ്പണമാണെന്ന് കൂടി പറയാം. ഗര്‍ഭാവസ്ഥയില്‍ ലൈംഗിക ബന്ധത്തെ കുറിച്ച് ദമ്പതികള്‍ അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്. ലൈംഗിക നിയന്ത്രണം ആവശ്യമുള്ള അവസരമാണിത്.
 
ഗര്‍ഭത്തിന്‍റെ ആദ്യത്തെ മൂന്ന് മാസവും അവസാനത്തെ രണ്ട് മാസവും ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ടു നില്‍ക്കണമെന്നാണ് ഡോക്ടര്‍മാര്‍ ഉപദേശിക്കുന്നത്.
 
ആദ്യ മൂന്ന് മാസങ്ങളാണ് ഗര്‍ഭാവസ്ഥയുടെ ഏറ്റവും പ്രധാനപ്പെട്ട സമയം. ഈ അവസരത്തില്‍ ഭ്രൂണവും മറുപിള്ളയും രൂപം കൊള്ളുകയും കുഞ്ഞിന്‍റെ അവയവങ്ങള്‍ രൂപം പ്രാപിക്കുകയും ചെയ്യുന്നു. ഈ സമയത്ത് ഗര്‍ഭിണിയുടെ ഉദരത്തില്‍ സമ്മര്‍ദ്ദമുണ്ടാവാന്‍ അനുവദിക്കരുത്.
 
നാലാം മാസം മുതല്‍ എട്ടാം മാസം വരെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതില്‍ തെറ്റില്ല. എന്നാല്‍, വളരെ ശ്രദ്ധയോടെ അമിത സമ്മര്‍ദ്ദം നല്‍കാതെ ലാളനകളോടെ വേണം ഇത്. 
 
ഗര്‍ഭാവസ്ഥയില്‍ സ്ത്രീകള്‍ക്ക് ലൈംഗിക താല്‍‌പര്യം കുറയാന്‍ സാധ്യതയുണ്ട്. ഈ അവസരത്തില്‍ ബന്ധപ്പെടാതെ ഇരിക്കുന്നതാണ് ഉത്തമം. ഗര്‍ഭം അലസിയവരും ഗര്‍ഭധാരണത്തില്‍ സങ്കീര്‍ണ്ണതകള്‍ അനുഭവിച്ചവരും ഗര്‍ഭാവസ്ഥയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കുകയാണ് ഉത്തമം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പുഷ് ബാക്ക് സീറ്റുകള്‍, ഫ്രീ വൈഫൈ, മ്യൂസിക് സിസ്റ്റം; കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ഫാസ്റ്റ് പ്രീമിയം എസി ബസുകള്‍ സര്‍വീസ് ആരംഭിച്ചു

അയാള്‍ക്കു വേറൊരു കുടുംബമുണ്ടെന്ന് ഞാന്‍ അറിഞ്ഞത് വിവാഹ ശേഷമാണ്; രവിചന്ദ്രനുമായുള്ള ബന്ധത്തെ കുറിച്ച് ഷീലയുടെ വാക്കുകള്‍

നീൽ ഡികോസ്റ്റ മുതൽ ജോഷ്വ വരെ: പൃഥ്വിരാജിൻ്റെ 5 അണ്ടർറേറ്റഡ് സിനിമകൾ

കമന്റേറ്റര്‍മാരുടെ നെഗറ്റീവ് കമന്റുകള്‍ കേള്‍ക്കുമ്പോള്‍ സങ്കടം തോന്നാറുണ്ടെന്ന് സഞ്ജു സാംസണ്‍

ദഹനപ്രശ്‌നങ്ങള്‍ക്ക് മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാം

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്പര്‍ശത്തിലൂടെ എയ്ഡ്‌സ് പകരുമെന്ന് വിശ്വസിക്കുന്നവരും നമുക്കിടയിലുണ്ട്; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍

ഒരു ദിവസം എത്ര മുട്ട കഴിക്കാം?

ടോയ്‌ലറ്റില്‍ പോയ ശേഷം ശരീരം തളരുന്നത് പോലെ തോന്നാറുണ്ടോ?

ഭക്ഷണവും പുകവലിയും മുതല്‍ ജോലി സമ്മര്‍ദ്ദം വരെ; ഹൃദയാഘാതം യുവാക്കളില്‍

മാതാപിതാക്കൾ അറിയാൻ, ഇക്കാര്യങ്ങൾ പറഞ്ഞ് ഒരിക്കലും കുട്ടികളെ കളിയാക്കരുത്

അടുത്ത ലേഖനം