വിവാഹത്തിന് കാരണം വേണോ ? അവള്‍ അറിഞ്ഞിരിക്കണം... ഈ കാര്യങ്ങള്‍ !

വിവാഹത്തിന് കാരണം വേണോ ?

Webdunia
വ്യാഴം, 28 സെപ്‌റ്റംബര്‍ 2017 (16:15 IST)
കല്യാണം കഴിക്കാന്‍ എന്തെങ്കിലും ഒരു കാരണം വേണോ ? അതെ, വിവാഹ ജീവിതം തുടങ്ങും മുമ്പ് വധു ‘ഈ വിവാഹം എന്തുകൊണ്ട്?’ എന്ന ചോദ്യത്തിന് ഉത്തരം നല്‍കുന്നത് നന്നായിരിക്കുമെന്നാണ് വിദഗ്ധ മതം. നിങ്ങള്‍ വിവാഹത്തിനു മുമ്പ് നിങ്ങളുടെ ഉത്തരം അവലോകനം ചെയ്യുന്നതും നന്നായിരിക്കും.
 
വധു സ്വയം ചോദിക്കേണ്ടത് എന്തിനാണ് ഇപ്പോള്‍ വിവാഹം ചെയ്യുന്നത് എന്നാണ്. ഏകാന്തത അവസാനിപ്പിക്കാനാണ് എന്ന് കൂളായി മറുപടി പറഞ്ഞ് ഒഴിയാനാണ് ശ്രമിക്കുന്നത് എങ്കില്‍ തെറ്റി- വിവാഹം ഏകാന്തത അവസാനിപ്പിക്കണമെന്നില്ല.
 
നിങ്ങള്‍ക്ക് പ്രായം അധികരിക്കുകയാണ്. അതിനാല്‍ ഈ അവസരം കളഞ്ഞാല്‍ പറ്റില്ല എന്നാണ് തോന്നുന്നത് എങ്കില്‍ ഇത് വിവാഹത്തിന് യോജിക്കുന്ന ഒരു കാരണമേയല്ല. അതുപോലെ തന്നെയാണ് ഇനിയാരും തന്നെ കെട്ടാന്‍ വരില്ല, ഇതിനങ്ങ് സമ്മതിച്ചേക്കാം എന്ന സാധാരണ പെണ്‍കുട്ടിയുടെ വിഹല്വതയും. ഇതൊന്നും ഒരു ശാശ്വത ബന്ധത്തിന് അടിത്തറയാവില്ല എന്നാണത്രേ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
 
ഇത്രയും കാലം അയാള്‍ (അദ്ദേഹം) ഒറ്റയ്ക്ക് കഴിഞ്ഞതല്ലേ. ഇനി ഞാന്‍ ചെന്ന് എന്‍റെ കൈയ്യാല്‍ എല്ലാം ഒരുക്കി കൊടുത്തേക്കാം എന്ന് ചില ഭാവി ഭാര്യമാര്‍ ചിന്തിച്ചേക്കാം. എന്നാല്‍, ഇതെല്ലാം സങ്കല്‍പ്പത്തിന്‍റെ മായിക ലോകത്തെ കാഴ്ചകളായി മാറാന്‍ അധിക സമയം വേണ്ടത്രേ. വൃത്തിക്കാരനായ പരിപൂര്‍ണ്ണത ഇഷ്ടപ്പെടുന്ന (പെര്‍ഫക്ഷനിസ്റ്റ്) ഒരു ഭര്‍ത്താവിനെയാണ് നിങ്ങള്‍ക്ക് ലഭിക്കുന്നത് എങ്കിലോ? സങ്കല്‍പ്പത്തിലെ ‘വയ്ക്കലും വിളമ്പലും’ ഒക്കെ ബാധ്യതയായി തീര്‍ന്ന സംഭവങ്ങളും ഉണ്ടെന്നാണ് ദാമ്പത്യത്തെ കുറിച്ച് പഠനം നടത്തുന്ന വിദഗ്ധരുടെ മുന്നറിയിപ്പ്.
 
നല്ല ഉത്തരങ്ങള്‍
 
വിവാഹം എന്തിന് എന്ന ചോദ്യത്തിന് ‘മറ്റൊരാള്‍ക്കൊപ്പം ജീവിതം പങ്ക് വയ്ക്കാന്‍’ എന്ന മറുപടിയാണ് ഉള്ളതെങ്കില്‍ നിങ്ങള്‍ വിവാഹത്തെ കുറിച്ച് ഇതിനോടകം തന്നെ വസ്തുനിഷ്ഠമായി ചിന്തിച്ചു എന്ന് വെളിവാക്കുന്നു. നിങ്ങള്‍ക്ക് മുന്നോട്ട് പോവാം. 
 
സ്നേഹവും അടുപ്പവും പങ്ക് വയ്ക്കാനും പങ്കാളിയില്‍ നിന്ന് പിന്തുണ ആഗ്രഹിക്കുന്നതും ഒക്കെ വിവാഹത്തിലേക്ക് കാല്‍‌വയ്ക്കാന്‍ അനുയോജ്യമായ കാരണങ്ങളാണ്. കൂടുതലായി, നല്ലൊരു ലൈംഗിക ജീവിതം ആശിക്കുന്നവര്‍ക്കും ഒപ്പം ‘നമുക്ക്’ കുട്ടികള്‍ ഉണ്ടാവണം എന്ന് ആശിക്കുന്നവരും വിവാഹത്തിന് ന്യായമായ കാരണങ്ങളാണത്രേ നിരത്തുന്നത്.
 
നല്ല ജീവിതം
 
നല്ല ദാമ്പത്യ ജീവിതം സ്വപ്നമല്ല. യാഥാര്‍ത്ഥ്യമാണ്. നിങ്ങള്‍ക്കും അത് പ്രാവര്‍ത്തികമാക്കാന്‍ കഴിയും. ഇതിനായി ദമ്പതികള്‍ ശ്രദ്ധിക്കേണ്ട ചില ചെറിയ കാര്യങ്ങള്‍ ഉണ്ട്. ഒന്നാമതായി സ്നേഹം പ്രകടിപ്പിക്കാനുള്ളതാണെന്ന് തിരിച്ചറിയുക. പങ്കാളിക്ക് നല്‍കേണ്ട അംഗീകാരവും സ്നേഹവും സ്വാഭാവികമായി പ്രകടിപ്പിക്കുക തന്നെ വേണം.
 
പരസ്പരം അറിയാനും പറയാനും ആഴ്ചയില്‍ ഏതാനും മണിക്കൂറുകള്‍ എങ്കിലും നീക്കി വയ്ക്കുക. ഇതിനായി പാര്‍ക്കോ, ബീച്ചോ, വിനോദയാത്രാ കേന്ദ്രമോ വേദിയാക്കാം. അതല്ല കഴിയുമെങ്കില്‍ ഒരു രാത്രി കൂടി വെളിയില്‍ തങ്ങാന്‍ കഴിയുമെങ്കില്‍ അത് ദാമ്പത്യത്തെ കൂടുതല്‍ മധുരതരമാക്കുമത്രേ.
 
ഓഫീസ് തമാശകളും മറ്റും പരസ്പരം പങ്ക് വയ്ക്കുന്നത് ദാ‍മ്പത്യ ജീവിതത്തില്‍ കൂടുതല്‍ അനായാസത കൈവരിക്കാന്‍ സഹായിക്കും. ദാമ്പത്യത്തില്‍ തര്‍ക്കങ്ങള്‍ ഉണ്ടായാല്‍ അത് ജീവിതത്തെ തകര്‍ക്കുമെന്ന് കരുതരുത്. തര്‍ക്കങ്ങള്‍ ആവാം, പക്ഷേ ഇരുവരും വിട്ടു വീഴ്ചാ മനോഭാവം പ്രകടിപ്പിക്കണമെന്ന് മാത്രം.
 
ഇരുവര്‍ക്കും സമ്മതമുള്ളപ്പോള്‍ മാത്രം കുട്ടികള്‍ക്ക് ശ്രമിച്ചാല്‍ മതി. മാതാവ് ആവുന്നതിനെ കുറിച്ച് ആശങ്കള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കണം. ഒപ്പം പങ്കാളിയുടെ മനസ്സും മാറ്റത്തെ അംഗീകരിക്കുന്നു എന്ന് ഉറപ്പ് വരുത്തണം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

റീ റിലീസ് ട്രെൻഡിൽ തിയേറ്റർ കത്തിക്കാൻ പോഞ്ഞിക്കരയും സംഘവും വരുന്നു, കല്യാണരാമൻ തിയേറ്ററുകളിലേക്ക്

ദീപാവലി ആഘോഷിച്ച് സെയ്ഫ് അലി ഖാനും കുടുംബവും ചിത്രങ്ങൾ

Women's ODI worldcup : ജയിക്കാവുന്ന മത്സരം കൈവിട്ടു, വനിതാ ലോകകപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം തോൽവി

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്

'ജസ്റ്റ് വൗ! ചില ഭാഗങ്ങൾ കണ്ടു, ഒരുങ്ങുന്നത് വമ്പൻ സംഭവം തന്നെ': അറ്റ്ലി-അല്ലു ചിത്രത്തെ കുറിച്ച് രൺവീർ സിങ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്‌ട്രോക്ക് വരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്ന മൂന്ന് 'S'കള്‍; ന്യൂറോളജിസ്റ്റ് പറയുന്നത് നോക്കാം

ലൈം vs ലമണ്‍: വ്യത്യാസമെന്തെന്നറിയാമോ?

ശ്രദ്ധ നേടി പി.എസ്.അര്‍ജുന്‍ രചിച്ച 'ദി റണ്‍ എവേയ്‌സ്'

സ്ഥിരമായി ഉറക്കം കുറഞ്ഞാലും നിങ്ങളുടെ ശരീരഭാരം വര്‍ധിച്ചേക്കാം

നിങ്ങളുടെ അശ്രദ്ധ പ്രഷര്‍ കുക്കറിനെ അപകടകാരിയാക്കാം !

അടുത്ത ലേഖനം
Show comments